ന്യൂഡൽഹി: ബജറ്റ്​ അവതരണത്തിന്​ സ്​പീക്കറുടെ അനുമതി ലഭിച്ചതോടെ സിറ്റിങ്​ എം.പി ഇ. അഹമ്മദ്​ അന്തരിച്ചതിനെ തുടർന്ന്​ ഉണ്ടായ അനിശ്​ചിതത്വം നീങ്ങി. ബജറ്റ്​ മാറ്റി വെക്കേണ്ടതില്ലെന്ന സ്​പീക്കറുടെ നിലപാടാണ്​ കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നതിനിടയാക്കിയത്​. ബജറ്റ് ബജറ്റ് അവതരണത്തിനായി ലോക്സഭ നടപടികൾ തുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

* 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ അഞ്ചു ശതമാനം മാത്രം നികുതി. നേരത്തെ ഇത് 10 % ആയിരുന്നു


* ആദായനികുതി സ്ലാബുകളിൽ മാറ്റം.


* എല്ലാ രാഷ്ട്രീയ കക്ഷികളും നികുതി റിട്ടേൺ സമർപ്പിക്കണം.


* അംഗീകൃത പാർട്ടികൾക്ക് സംഭാവന വാങ്ങാൻ ഇലക്ടറൽ ബോണ്ടുകൾ


* ചെക്കായോ ഡിജിറ്റലായോ മാത്രമേ ഇനി രാഷ്ട്രീയ കക്ഷികൾക്ക് സംഭാവന നൽകാനാകൂ.


* രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തികളിൽ നിന്നു പണമായി സ്വീകരിക്കാവുന്ന സംഭാവന 2000 രൂപ മാത്രം.


* രാഷ്ട്രീയ രംഗം കളളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കാൻ നടപടി.


* ചെറുകിട കമ്പനികളുടെ ആദായ നികുതിയിൽ അഞ്ച് ശതമാനം കുറവ്.


* കൃത്യമായ നികുതി നൽകുന്നവർ ശമ്പളക്കാർ മാത്രം.


* നികുതി അടവില്‍ കോര്‍പറേറ്റ് കമ്പനികള്‍ വീഴ്ച വരുത്തുന്നു.


* വ്യക്തിഗത ആദായ നികുതി 34.8% വർധിച്ചു.


* 2015-16 ൽ ആകെ നികുതി വരുമാനത്തിൽ 17% വർധന.


* നികുതി പിരിവ് കാര്യക്ഷമമാക്കും.


* നികുതി നല്‍കാന്‍ വിമുഖതയുള്ളവരാണ് ഇന്ത്യന്‍ സമൂഹം.


* സത്യസന്ധരുടെ മേല്‍ അധിക നികുതി ഭാരമെന്ന് ധനമന്ത്രി.


* നികുതി അടവിൽ കോർപേറേറ്റ് കമ്പനികൾ വീഴ്ച വരുത്തുന്നു


* നോട്ട് നിരോധനം മൂലം സ്വകാര്യ വരുമാനനികുതിയിൽ 35 % വർധനയുണ്ടായി
 
* നികുതി വരുമാനം 17 ശതമാനം കൂടും


* നികുതി പിരിവിൽ 34 ശതമാനം വർധന


* സാമ്പത്തിക തിരിമറി നടത്തി രാജ്യം വിടുന്ന കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ പുതിയ നിയമം നടപ്പാക്കും. 


* 5 മുതൽ 10 ലക്ഷം വരെ വരുമാനം വെളിപ്പെടുത്തിയത് 52 ലക്ഷം പേർ


* 50 ലക്ഷത്തിനു മേൽ വരുമാനം കാട്ടിയത് 1.72 ലക്ഷം പേർ മാത്രം.


* ആദായനികുതി നൽകുന്നവരിൽ 10 ലക്ഷത്തിനു മേൽ വരുമാനം കാണിച്ചത് 24 ലക്ഷം പേർ മാത്രം


* ആദായനികുതി നൽകുന്നത് 1.8 കോടി പേർ മാത്രം.


* 2017-18 ലെ മൊത്തം ബജറ്റ് ചെലവ് 21.47 ലക്ഷം കോടി


* ബാങ്കുകളുടെ മൂലധനം വർധിപ്പിക്കുന്നതിന് 10,000കോടി



* 20 ലക്ഷം ആധാർ അധിഷ്ഠിത സ്വൈപ്പിങ് മെഷീനുകൾ വരും.


*  കാഷ്‌ലെസ് ഇടപാടുകൾക്കായി ആധാർ പേ. 


* പ്രധാൻ മന്ത്രി മുദ്ര യോജനയുടെ വായ്പക്കായി 2.44 ലക്ഷം കോടി.


* ചണ്ഡീഗഡിലും ഹരിയാനയിലെ എട്ട് ജില്ലകളിലും മണ്ണെണ്ണരഹിതമാക്കും.



* ഗതാഗത മേഖലയിൽ 2.41 ലക്ഷം കോടി, ഭാരത് നെറ്റ് പദ്ധതിക്ക് 10,000 കോടി.


* രാജ്യം ഇലക്ട്രോണിക് ഉത്പാദന ഹബ് ആയിമാറും.


* പുതിയ വിദേശനിക്ഷേപ നയം പരിഗണനയിൽ.
  
* പഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് സൗകര്യം.


* അഞ്ച് ലക്ഷം കുളങ്ങൾ നിർമിക്കും. 


* റെയിൽവേയുമായി ബന്ധപ്പെട്ട സംസ്ഥാന കമ്പനികളെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.


* 2020ഓടെ ആളില്ലാ ലെവൽക്രോസുകൾ  ഇല്ലാതാക്കും. 



* PPP മാതൃകയിൽ കൂടുതൽ വിമാനത്താവളങ്ങൾ


*  ദേശീയപാതകൾക്ക് 64000 കോടി


*  2000 സ്റ്റേഷനുകളിൽ സൗരോർജം ഉപയോഗിക്കും


*  പ്രത്യേക വിനോദസഞ്ചാര സോണുകൾ


* 3500 കിലോമീറ്റർ‌ പുതിയ റെയിൽപാതകൾ


* 2019 ഓടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലെറ്റ്. 


* 2020 നകം ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കും. 


* റയിൽവേ ഐആർസിടിസി ഓൺലൈൻ ബുക്കിങ്ങിന് സർവീസ് ചാർജ് ഒഴിവാക്കും


* 500 റെയിൽവേ സ്റ്റേഷനുകൾ ഭിന്ന ശേഷി സൗഹൃദമാക്കും


* സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അഞ്ച് പ്രത്യേക വിനോദസഞ്ചാര മേഖലകൾക്കുളള പദ്ധതി നടപ്പാക്കും.


* 20,000 മെഗാവാട്ടിന്‍റെ സൗരോർജ പദ്ധതികൾക്ക് നടപടി സ്വീകരിക്കും.


* 2019 ഓടെ ഒരു കോടി വീടുകൾ നിർമിച്ചു നൽകും.


* 2018 മേയ് ഓടെ എല്ലാ വീടുകളിലും വൈദ്യുതി ലഭിക്കും.


* മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുടെ പങ്കാളിത്തം 55% വർധിപ്പിച്ചു


* 2017-18 വർഷത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് 48,000 കോടി


* പ്രധാൻ മന്ത്രി ആവാസ് യോജനയുടെ സബ്സിഡിയുള്ള വായ്പ കാലാവധി വിപുലീകരണത്തിന് മന്ത്രിസഭ അംഗീകാരം.
 


* ക്ഷീര മേഖലക്ക് 8,000 കോടി നബാർഡ് വഴി വിതരണം ചെയ്യും.


* കാർഷിക മേഖലക്ക് പത്ത് ലക്ഷം കോടി


*കാര്‍ഷിക മേഖലയില്‍ 4.1 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.


* ഗ്രാമീണ മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഉയർത്തുന്നതിനും ദാരിദ്ര്യ നിർമാർജനത്തിനുമാണ് സർക്കാർ മുൻതൂക്കം നൽകുന്നത്


* നോട്ട് നിരോധം രാജ്യത്തിൻെറ സാമ്പത്തികരംഗത്ത് മാറ്റമുണ്ടാക്കും.


* പൊതുജനങ്ങളുടെ പണത്തിൻെറ വിശ്വസ്തരായ സൂക്ഷിപ്പുകാരായി സർക്കാർ മാറി. ജനങ്ങളുടെ ശക്തമായ പിന്തുണക്ക് നന്ദി


* റെയിൽവേ ബജറ്റും പൊതുബജറ്റിൽ ഉൾപെടുത്തിയത് ചരിത്രപരമായ തീരുമാനം


* പതിറ്റാണ്ടുകളായി നികുതി വെട്ടിപ്പ് നടത്തിയവർക്കെതിരെ നടത്തിയ കരുത്തുറ്റ തീരുമാനമായിരുന്നു നോട്ട് നിരോധം.


* നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായ ശക്തമായ നടപടി


* സമ്പദ് വ്യവ്യസ്ഥയെ ശക്തിപ്പെടുത്താൻ സാധിച്ചു. പോയ വർഷം ആഗോള വളർച്ചക്കൊപ്പം കുതിക്കാൻ ഇന്ത്യക്കായി


* നാണയപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ജെയ്റ്റ്ലി


* കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി കേന്ദ്രബജറ്റ് അവതരണം തുടങ്ങി.


* സ്പീക്കർ സുമിത്ര മഹാജൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ ബജറ്റ് അവതരണത്തിനായി ക്ഷണിച്ചു.


* ഇ.അഹമ്മദിന് ആദരവർപ്പിച്ച് ഇന്ന് സഭ പിരിയണമെന്നും നാളെ നാളെ ബജറ്റ് അവതരിപ്പിക്കാമെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞെങ്കിലും സ്പീക്കര്‍ നിഷേധിച്ചു. 


* ഇ.അഹമ്മദിന് ആദരവ് രേഖപ്പെടുത്തി ലോക്സഭാംഗങ്ങള്‍ ഒരു മിനിറ്റു നേരത്തേക്കു മൗനം ആചരിച്ചു.


* ബജറ്റ് അവതരണത്തിനായി ലോക്സഭ നടപടികൾ തുടങ്ങി. അന്തരിച്ച അംഗം ലോക്സഭാംഗം ഇ.അഹമ്മദിന് ആദരവ് അർപ്പിച്ച് സുമിത്ര മഹാജൻ സംസാരിക്കുന്നു.


അതേസമയം, ബജറ്റ് മാറ്റണമെന്ന നിലപാടിലാണ് പ്രതിപക്ഷം. ബജറ്റ് മാറ്റണമെന്നു കോണ്‍ഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടു. മാറ്റിയില്ലെങ്കില്‍ സഭ ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷം ഭീഷണിമുഴക്കി.


ലോക്സഭയുടെ കീഴ്വഴക്കമനുസരിച്ച് സമ്മേളന കാലയളവിൽ സിറ്റിങ് എം.പി അന്തരിച്ചാൽ സഭ ചേർന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. എന്നാൽ, തുടക്കം മുതൽക്കേ ധനമന്ത്രി അരുൺജെയ്​റ്റ്​ലി ബജറ്റ്​ അവതരപ്പിക്കണമെന്ന നിലപാടിലായിരുന്നു. എന്തു സാഹചര്യം വന്നാലും ബജറ്റ്​ മാറ്റി വെക്കാറില്ലെന്നും ആ കീഴ്​വഴക്കവും തുടരണമെന്നും ബജറ്റ്​ അവതരണവുമായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്​.