Bhopal: വീണ്ടും വിവാദ പരാമര്‍ശവുമായി BJP നേതാവ് ഉമാ ഭാരതി.      


COMMERCIAL BREAK
SCROLL TO CONTINUE READING

'ബ്യൂറോക്രസി  ഒന്നുമല്ല, വെറും ചെരുപ്പ് പെറുക്കികള്‍", ഭോപ്പാലിലെ   ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച്  ഉമാ ഭാരതി (Uma Bharti)  പറഞ്ഞു.  


"ഞങ്ങൾ അവർക്ക് ശമ്പളം നൽകുന്നു, അവർക്ക് പോസ്റ്റിംഗ് നൽകുന്നു, ഞങ്ങൾ അവർക്ക് സ്ഥാനക്കയറ്റവും തരം താഴ്ത്തലും നൽകുന്നു. അവർക്ക് യാതൊരു നിലയും വിലയുമില്ല, ബ്യൂറോക്രസിയുടെ മറവിൽ ഞങ്ങൾ രാഷ്ട്രീയം കളിയ്ക്കുന്നു എന്നതാണ് യഥാർത്ഥ കാര്യം",  ഉമാ ഭാരതി പറഞ്ഞു.  


Also Read: Me Too ആരോപി ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി ആക്കിയത് വഞ്ചന, സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി; NCW Chief രേഖ ശര്‍മ


അതേസമയം, മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഉമാ ഭാരതിയുടെ വിവാദ പ്രസ്താവന  സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 


യഥാര്‍ത്ഥത്തില്‍ , ഉമാഭാരതി ഭോപ്പാലിലെ വീട്ടിൽ ഒബിസി മഹാസഭയുടെ പ്രതിനിധികളെ കാണുകയായിരുന്നു. ഇതിനിടയിൽ, ജാതി സെൻസസിനെക്കുറിച്ച് സംസാരിക്കാനിടയായി. ഈ വിഷയത്തില്‍  ഉമാ ഭാരതി തന്‍റെ രോക്ഷം പ്രകടിപ്പിച്ചു.  തുടര്‍ന്നാണ് അവര്‍ വിവാദ പരാമര്‍ശം നടത്തിയത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.