Me Too ആരോപി ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി ആക്കിയത് വഞ്ചന, സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി; NCW Chief രേഖ ശര്‍മ

പുതുതായി അധികാരമേറ്റ പഞ്ചാബ്‌ മുഖ്യമന്ത്രി  ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രി പദവിയ്ക്ക് യോഗ്യനല്ലെന്ന്  NCW Chief രേഖ ശര്‍മ.

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 05:59 PM IST
  • Me Too ആരോപണം ഉയര്‍ന്ന Charanjit Singh Channi-യെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത് വഞ്ചനയാണ്, സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും NCW chief രേഖ ശര്‍മ
  • ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന് അവര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു
Me Too ആരോപി ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി ആക്കിയത് വഞ്ചന, സ്ത്രീ സുരക്ഷയ്ക്ക്  ഭീഷണി;  NCW Chief രേഖ ശര്‍മ

New Delhi: പുതുതായി അധികാരമേറ്റ പഞ്ചാബ്‌ മുഖ്യമന്ത്രി  ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രി പദവിയ്ക്ക് യോഗ്യനല്ലെന്ന്  NCW Chief രേഖ ശര്‍മ.

Me Too ആരോപണം ഉയര്‍ന്ന ചരൺജിത് സിംഗ് ചന്നിയെ  (Charanjit Singh Channi) പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത്  വഞ്ചനയാണ്, സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര്‍ ആരോപിച്ചു.  
 
2018 ല്‍ പുറത്തുവന്ന  'മീ ടൂ' (Me Too) ആരോപണങ്ങള്‍ ക്കിടെയാണ്  ചന്നിയുടെ പേരും പുറത്തുവന്നത്. ആരോപണവിധേയനായ ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രി പദവിയ്ക്ക്  യോഗ്യനല്ല എന്നും   NCW Chief Rekha Sharma പറഞ്ഞു.   

"ചന്നിയ്ക്കെതിരെ  Me Too ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയർപേഴ്‌സൺ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്ന്  നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തുകയും ചെയ്തു, പക്ഷേ ഒന്നും സംഭവിച്ചില്ല," രേഖ ശർമ്മ പറഞ്ഞു .

കൂടാതെ, ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നും അവര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ  ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

Alo Read: Punjab Political Crisis: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ പഞ്ചാബ് മുഖ്യമന്ത്രിയായി Charanjit Singh Channi അധികാരമേറ്റു

"ഒരു സ്ത്രീ നേതൃത്വം  നല്‍കുന്ന പാര്‍ട്ടി   ഒരു Me Too ആരോപിയെ  മുഖ്യമന്ത്രിയാക്കി. ഇത്  വിശ്വാസവഞ്ചനയാണ്. അയാള്‍ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണ്. അയാള്‍ക്കെതിരെ  അന്വേഷണം നടത്തണം. അയാള്‍ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ല. അയാളെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കം  ചെയ്യാന്‍ താന്‍ സോണിയ ഗാന്ധിയോട്  ആവശ്യപ്പെടുന്നു,"  NCW chief രേഖാ ശര്‍മ പറഞ്ഞു. 

Also Read: പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി, Me Too ആരോപണം മുന്നിൽ, Charanjit Singh Channi മുഖ്യമന്ത്രിയാകുമ്പോൾ ചർച്ചയാകുന്നത് ഇവയാണ്

2018 ൽ ഒരു IAS ഉദ്യോഗസ്ഥയ്ക്ക്  അനുചിതമായ സന്ദേശം അയച്ചുവെന്നാണ്  മുഖ്യമന്ത്രിയ്ക്കെതിരായ ആരോപണം. സംഭവത്തില്‍  കൃത്യമായ അന്വേഷണം നടത്താതെ  കേസ് പൂഴ്ത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, BJP മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ചതോടെ  Me Too ആരോപണം വീണ്ടും ചൂടു പിടിയ്ക്കുകയാണ് ...!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News