CAA: കേന്ദ്രം മുന്നോട്ട്, പശ്ചിമ ബംഗാളില്‍ ഉടന്‍ നടപ്പാക്കും, കൈലാഷ് വിജയ്വര്ഗിയ
പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് നിര്‍ണ്ണായക പ്രഖ്യാപനം നടത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ
Kolkata: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് നിര്‍ണ്ണായക പ്രഖ്യാപനം നടത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ
പൗരത്വ ഭേദഗതി നിയമം, Citizenship (Amendment) Act (CAA) പശ്ചിമ ബംഗാളില്‍ ഉടന്‍ നടപ്പാക്കുമെന്ന് BJP ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ (Kailash Vijayvargiya) പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ പശ്ചിമ ബംഗാള്‍ (West Bengal) സര്‍ക്കാര്‍ എതിര്‍ത്താലും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ സംസ്ഥാനം പിന്തുണച്ചാല്‍ അത് നന്നായിരിക്കുമെന്നുന്നും പറഞ്ഞ അദ്ദേഹം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NRC) സംബന്ധിച്ച് യാതൊരു സൂചനയും നല്‍കിയില്ല.
പശ്ചിമ ബംഗാളിലെ, വടക്കന്‍ 24 പര്‍ഗാനാസിലെ താക്കൂര്‍നഗറില്‍ മാധ്യമങ്ങളോട് സംസാരിക്കുവേ ആണ് അദ്ദേഹം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ണ്ണായക സൂചനകള്‍ നല്‍കിയത്.
പിന്നാക്ക വിഭാഗമായ മാതുവ സമുദായത്തിന് ഏറെ ഭൂരിപക്ഷമുള്ള പ്രദേശമാണ് താക്കൂര്‍നഗര്‍. വിഭജനകാലത്തും തുടര്‍ന്നുള്ള ദശകങ്ങളിലും അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറിയ താഴ്ന്ന ജാതി ഹിന്ദു അഭയാര്‍ഥികളാണ് മാതുവ സമുദായ൦. സംസ്ഥാന ജനസംഖ്യയില്‍ ഗണ്യമായ സ്ഥാനമാണ് മാതുവ സമൂഹത്തിനുള്ളത്. സ്ഥിര പൗരത്വമെന്നത് മാതുവ സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നു.
Also read: JP Naddaയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് BJP
പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് വഴി മാതുവ സമൂഹത്തിന്റെ ചിരകാല സ്വപനമാണ് സാക്ഷാത്ക്കരിക്കപ്പെടുക.