ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധം തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബില്ലിനെതിരെ അസമില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 


അസമില്‍ മുഖ്യമന്ത്രിയുടെ വസതിയടക്കം ബിജെപി അസം ഗണം പരിഷത്ത് നേതാക്കളുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് നടന്നത്. അസമില്‍ ഇ​ന്‍റ​ര്‍​നെ​റ്റ് മൊ​ബൈ​ല്‍ സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നത് 48 മണിക്കൂർ കൂടി നീട്ടി. അതായത് ശനിയാഴ്ച 12 മണിവരെ 
ഇ​ന്‍റ​ര്‍​നെ​റ്റ് മൊ​ബൈ​ല്‍ സേവനങ്ങൾ ലഭ്യമായിരിക്കില്ല. 


പ്രതിഷേധം ഗതാഗത സംവിധാനങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്. ഗുവാഹത്തി വിമാനത്താവളത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഗുവാഹത്തിയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പലതും നിര്‍ത്തി വച്ചിരിക്കുകയാണ്. അനിശ്ചിതകാലത്തേക്ക് ഗുവാഹത്തിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.


ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമല്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അസം സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി ആവശ്യപ്പെട്ടു. 
ഇതിനിടെ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ സമരം അവസാനിപ്പിക്കുകയാണെന്ന് ത്രിപുര പൗരത്വ ഭേദഗതി ബില്ല് സംയുക്ത സമരസമിതി അറിയിച്ചു. 


എന്നാല്‍, അസമിലും ത്രിപുരയിലും നടക്കുന്ന പ്രതിഷേധം മേഘാലയയിലേക്കും വ്യാപിച്ചിരിയ്ക്കുകയാണ്. പ്രതിഷേധം ആരംഭിച്ച ഇവിടെയും 2 ദിവസത്തേയ്ക്ക് 
ഇ​ന്‍റ​ര്‍​നെ​റ്റ് സേവനങ്ങള്‍ റദ്ദാക്കി.


മേഘാലയയില്‍ 2 ദിവസത്തേയ്ക്ക് 
ഇ​ന്‍റ​ര്‍​നെ​റ്റ് മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. തലസ്ഥാനമായ  ഷില്ലോങ്ങില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഷില്ലോങ്ങിൽ, മാർക്കറ്റുകൾ അടച്ചിരുന്നു, നഗരത്തില്‍ ഗതാഗത സൗകര്യങ്ങളൊന്നും ലഭ്യമല്ല. നഗരത്തില്‍ നിരവധിയിടങ്ങളില്‍നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 


വില്ല്യംനഗറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കോണ്‍റാഡ് സാഗ്മയ്ക്കെതിരെ "ഗോ ബാക്ക്" വിളികള്‍ ഉയര്‍ന്നിരുന്നു. 


അതേസമയം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മേഘാലയ പോലീസ് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.


ഇതിനിടെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാഗ്മ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വെച്ചു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഗുവാഹത്തി വിമാനത്താവളത്തില്‍ എത്താനാകാഞ്ഞതോടെയാണ് കൂടിക്കാഴ്ച മാറ്റിയത്.