ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തു തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം വി​ടു​ന്ന​വ​രു​ടെ സ്വ​ത്ത് കണ്ടുകെട്ടാന്‍ അ​ധി​കാ​രം ന​ൽ​കു​ന്ന ബില്ലിന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി. മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെന്‍റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. 


COMMERCIAL BREAK
SCROLL TO CONTINUE READING

100 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി രാ​ജ്യം വി​ടു​ന്ന​വ​രു​ടെ​യോ നി​യ​മ​ത്തി​നു മു​ന്നിൽ ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​വ​രു​ടെ​യോ സ്വ​ത്ത് ക​ണ്ടു കെ​ട്ടാ​നാ​ണ് ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. വാ​യ്പാ ത​ട്ടി​പ്പു​കാ​രു​ടെ സ്വ​ത്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന്‍റെ ക​ര​ട് രൂ​പ​ത്തി​ന് കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ളോ​ടെ ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.


9000 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​തെ കിം​ഗ് ഫി​ഷ​ർ ഉ​ട​മ വി​ജ​യ് മ​ല്യ രാ​ജ്യം വി​ട്ട​തി​നു പി​ന്നാ​ലെ ത​ന്നെ സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു ബി​ല്ലി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു. മ​ല്യ​യു​ടെ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു​ക​ൾ​ക്കു പി​ന്നാ​ലെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്നും 11,400 കോ​ടി രൂ​പ ത​ട്ടി രാ​ജ്യം വി​ട്ട നീ​ര​വ് മോ​ദി​യു​ടെ​യും ഡ​ൽ​ഹി ഓ​റി​യ​ന്‍റ​ൽ ബാ​ങ്കി​ൽ നി​ന്നു 389 കോ​ടി രൂ​പ ത​ട്ടി 2014ൽ ​ത​ന്നെ രാ​ജ്യം വി​ട്ടി​രു​ന്ന ആ​ഭ​ര​ണ ക​യ​റ്റു​മ​തി​ക്കാ​രു​ടെ​യും കേ​സു​ക​ൾ കൂ​ടി തു​ട​ർ​ച്ച​യാ​യി വ​ന്ന​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്കു ക​ട​ക്കു​ന്ന​ത്.


നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കോ​ടി ത​ട്ടി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നാ​ടു​വി​ട്ട​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ബാ​ങ്കി​നു ക​ണ്ടു​കെ​ട്ടാ​നാ​കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ ഉ​ള്ള​തു​പോ​ലെ സ​മാ​ന നി​യ​മ​നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഒ​രു​ങ്ങുന്നത്.