ന്യുഡൽഹി: ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്‌സിജൻ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. കൊറോണ മഹാമാരി രൂക്ഷമായി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്.  ഡൽഹിയിൽ ഓക്സിജന്റെ ലഭ്യത കുറവാണെന്ന് കാണിച്ച് ഇന്നലെ മുഖ്യമന്ത്രി കെജ്‌രിവാൾ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതിയിരുന്നു. 


Also Read: Covid Second Wave: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നിര്‍ബന്ധം


കത്തിൽ അദ്ദേഹം പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജൻ തടസ്സമില്ലാതെ വിതരണം ചെയ്യണമെന്നും ഐനോക്‌സ് 140 മെട്രിക് ടൺ ഓക്‌സിജൻ വിതരണം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു കേന്ദ്രത്തിന്റെ ഈ നടപടി. 


ഇതിന്റെ അടിസ്ഥാനത്തിൽ വ്യാവസായിക ആവശ്യങ്ങൾക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തും അയച്ചു. 


Also Read: Covid19: നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യൂ


കൊറോണ മഹാമാരി രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ രാജ്യത്തെ കൊറോണ ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മിക്ക ആശുപത്രികളിലും ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമമുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.