ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് ബാലക്ക് തിരുനല്‍വേലി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. തിരുനെല്‍വേലി കളക്ട്രേറ്റില്‍ കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം പരാമര്‍ശിച്ച് ബാല വരച്ച കാര്‍ട്ടൂണിനെ തുടര്‍ന്ന് ഇന്നലെ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എടപ്പാടി പളനിസാമി, തിരുനെല്‍വേലി കളക്ടര്‍, നെല്ലായ് പൊലീസ് കമ്മീഷണര്‍ എന്നിവരെയാണ് കാര്‍ട്ടൂണില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കളക്ടറേറ്റിന്റെ മുന്നില്‍ വച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധികാരികള്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു കാര്‍ട്ടൂണ്‍. മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും പോലീസ് മേധാവിയുടെയും നഗ്ന ചിത്രങ്ങളില്‍ സ്വാകാര്യ ഭാഗങ്ങള്‍ കറന്‍സി നോട്ടുകള്‍ക്കൊണ്ട് മറച്ച നിലയിലും മുന്‍പിലായി കത്തുന്ന ശരീരവുമായി നില്‍ക്കുന്ന കുട്ടിയെയുമാണ് ബാല കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്.