ചെന്നെ : കാവേരി ജലം വിട്ടുനൽകാത്തതിന്​  നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ തമിഴ്​നാട്​ സുപ്രീം കോടതിയിൽ. കര്‍ണാടക സര്‍ക്കാര്‍ 2480 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച സത്യവാങ്മൂലം ഇരു സംസ്ഥാനങ്ങളും സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ്​ ഫെബ്രുവരി ഏഴിലേക്ക്​ മാറ്റിവെക്കുന്നതായി ജനുവരി രണ്ടിന്​ കോടതി അറിയിച്ചിരുന്നു.  പ്രതിദിനം കർണാടക 2000 ക്യുസെക്​സ്​ വെള്ളം തമിഴ്​നാടിന്​ വിട്ടുനൽകണമെന്ന ഇടക്കാല വിധി അടുത്ത ഉത്തരവുവരെ മാറ്റിവെച്ചതായി ജസ്​റ്റിസ്​ ദീപക്​മിശ്ര അധ്യക്ഷനായ സു​പ്രീം കോടതി ബെഞ്ച്​ ഉത്തരവിട്ടിരുന്നു.


ആ കാലയളവിലുണ്ടായ നഷ്ടം സാമ്പത്തികമായി തന്നെ നികത്തണമെന്നും 2480 കോടി രൂപ ഇതിനായി നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കര്‍ണാടകത്തിന്‍റെ മറുപടി കോടതി തേടിയിട്ടുണ്ട്.