മുംബൈ: ഐസിഐസിഐ ബാങ്കിന്റെ മുന്‍ മേധാവിയായ ചന്ദാ കൊച്ചാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

2009-11 കാലയളവില്‍ ആറ് വായ്പകളിലായി 1,875 കോടി രൂപ വീഡിയോ കോണിന് നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 


ഫോറക്‌സ് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.