സ്വർണ്ണക്കടത്ത് കേസിൽ ഇടപെട്ട് കേന്ദ്ര൦; വിവരങ്ങള്‍ ആരാഞ്ഞ് നിര്‍മ്മല സീതാരാമന്!!
കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സ്വർണ്ണക്കടത്ത് കേസിൽ ഇടപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം.
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സ്വർണ്ണക്കടത്ത് കേസിൽ ഇടപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം.
കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ വേറെ ഏജൻസി വേണമോയെന്ന കാര്യ൦ ധനകാര്യ മന്ത്രാലയം പരിശോധിച്ച് വരികയാണ്. ധനമന്ത്രി നിർമലാ സീതാരാമൻ (Nirmala Sitharaman) പരോക്ഷ നികുതി ബോർഡിനോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.
മുഖ്യ ആസൂത്രക സ്വപ്ന സുരേഷു(Swapna Suresh)മായുള്ള ബന്ധത്തിന്‍റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയ(Pinarayi Vijayan)ന്‍റെ ഓഫീസിലെ ഉന്നതന് സ്ഥാനം തെറിച്ചു എന്നതടക്കം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെയും എംപിമാരുടെയും കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi)യ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
65 കഴിഞ്ഞവര്‍ക്കും കൊറോണ രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്, കേന്ദ്രത്തിനെതിരെ കോൺഗ്രസ്!
ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നത്. എന്താണ് ഈ കേസില്‍ ഇപ്പോള്‍ സംഭവിക്കുന്നത് എന്നത് സംബന്ധിച്ച പൊതുവായ വിവരങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്. കസ്റ്റ൦സിന്‍റെ അന്വേഷണം നിരീക്ഷിച്ച ശേഷം കേസിന്‍റെ കൂടുതല്‍ മാനങ്ങള്‍ അറിയാന്‍ കേന്ദ്രം മറ്റ് അന്വേഷണ ഏജന്‍സികളെ കേസിന്റെ അന്വേഷണം ഏല്‍പ്പിക്കുമെന്നാണ് വിവരം.
അതിനിടെ അറ്റാഷയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികൾ കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലെ അറ്റാഷയുടെ പേരിൽ വന്ന പാഴ്സലിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്. അറ്റാഷയെ ചോദ്യം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ അനുമതി തേടി കസ്റ്റംസ് കത്ത് നൽകിയിട്ടുണ്ട്.
'പട്ടിയിറച്ചി പ്രേമം' ഇനിയില്ല; നായ വിഭവങ്ങള്‍ക്ക് നാഗാലാന്‍ഡില്‍ വിലക്ക്!!
കേന്ദ്ര പരോക്ഷ നികുതി ബോർഡിന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. ഈ അപേക്ഷ ബോർഡ് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എന്തായാലും കേന്ദ്ര സർക്കാർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപെട്ട് നിർണ്ണായക നടപടികളിലേക്ക് കടക്കുന്നതായാണ് വിവരം.