'പട്ടിയിറച്ചി പ്രേമം' ഇനിയില്ല; നായ വിഭവങ്ങള്‍ക്ക് നാഗാലാ‌‍ന്‍ഡില്‍ വിലക്ക്!!

പട്ടികളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി നാഗാലാന്‍ഡ്‌ സര്‍ക്കാര്‍. 

Last Updated : Jul 4, 2020, 04:00 PM IST
  • മൃഗസംരക്ഷണ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ നായകളോടുള്ള ക്രൂരത നിരോധിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.
'പട്ടിയിറച്ചി പ്രേമം' ഇനിയില്ല; നായ വിഭവങ്ങള്‍ക്ക് നാഗാലാ‌‍ന്‍ഡില്‍ വിലക്ക്!!

കൊഹിമ: പട്ടികളെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി നാഗാലാന്‍ഡ്‌ സര്‍ക്കാര്‍. 

നാഗാലാന്‍ഡ്‌ ചീഫ് സെക്രട്ടറി തെംജെന്‍ ടോയ്യാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് പുറമേ പട്ടിയിറച്ചി കയറ്റിയയക്കുന്നതിനും കഴിക്കുന്നതിനും വിലക്കുണ്ട്. 'നായ വിഭവങ്ങളുടെയും ഇറച്ചിയുടെയും വാണിജ്യ ഇറക്കുമതിയും വ്യാപാരവും സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു അഭിനന്ദനങ്ങള്‍.' -ടോയ്യുടെ ട്വീറ്റില്‍ പറയുന്നു.

വെള്ളത്തിനടിയില്‍ സെക്സി ഫോട്ടോഷൂട്ട് നടത്തിയ താരസുന്ദരി ആരാണെന്നറിയാണ്ടേ?

ബിജെപി നേതാവ് മനേക ഗാന്ധി, നാഗാ ലാന്‍ഡ്‌ മുഖ്യമന്ത്രി നെഫു റിയോ എന്നിവരെ ടാഗ് ചെയ്താണ് ടോയുടെ ട്വീറ്റ്. ദിമാപുര്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന നായകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. 

ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. മൃഗസംരക്ഷണ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ നായകളോടുള്ള ക്രൂരത നിരോധിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. 

'ഇന്ത്യന്‍ 2' താരം പ്രിയാ ഭവാനി ശങ്കറിന്‍റെ ചില കലക്കന്‍ ചിത്രങ്ങള്‍ കണ്ടാലോ?

പട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ കവിയും രാജ്യസഭാ മുന്‍ എംപിയുമായ പ്രതീഷ് നന്ദി ഈ വിഷയം ചര്‍ച്ചയാക്കിയിരുന്നു. മ്യാന്മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് മിസോറാമിലേക്കും നാഗലാന്‍ഡിലേക്കും നായ്ക്കളെ ഇറച്ചിക്കായി എത്തിച്ചിരുന്നത്.

Trending News