ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടുന്നതിനായി യുഎഇ 700 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പണം നല്‍കുമെന്ന് യുഎഇ അറിയിച്ചിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ നല്‍കുന്ന തുക എത്രയെന്ന് പറഞ്ഞിരുന്നില്ല. 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നെന്ന് അറിയില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.


കേരളത്തിലുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. 


കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ ദു:ഖം രേഖപ്പെടുത്തിയ യുഎഇ, അവരാല്‍ കഴിയുന്ന സഹായം ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.


എന്നാല്‍ 700 കോടി എന്നൊരു കൃത്യമായ തുകയെക്കുറിച്ച് പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ യുഎഇ തലവന്‍ പറഞ്ഞില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.