ജമ്മുകാശ്മീരിലെ ദേശീയ പാതകളുടെ നവീകരണത്തിന് വേണ്ടി കേന്ദ്രസർക്കാർ  574.16 കോടി രൂപ കൂടി അനുവദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീനഗർ, ബെമിന,  സനത്നഗർ എന്നിവിടങ്ങളിൽ ഫ്ലൈഓവർ നിർമ്മിക്കാൻ വേണ്ടി  220.68 കോടി രൂപ അനുവദിച്ചു. ദേശീയപാത 44 ലെ ഷോപിയാനിൽ നാലുവരി ബൈപ്പാസ് നിർമ്മിക്കാൻ 120 കോടി രൂപ അനുവദിച്ചു. 


പുൽവാമയിലും കുൽഗാമിലും ബൈപ്പാസ് നിർമ്മിക്കാൻ 62.98 കോടി രൂപ അനുവദിച്ചു. ജമ്മുകാശ്മീരിലെ തന്ത്രപ്രധാനമായ ഈ പാതകൾ നവീകരിച്ചാൽ സേനാനീക്കങ്ങളും മറ്റും  വേഗത്തിലാക്കാൻ സാധിക്കും. 


2020-21 കാലയളവിലെ ജമ്മു കശ്മീർ ഹൈവേ വികസനത്തിന് വേണ്ടിയാണ് ഈ 574.16 കോടിയുടെ പദ്ധതിക്ക്    കേന്ദ്ര സർക്കാർ   അംഗീകാരം നൽകിയത്. 


അടിയന്തരപ്രാധാന്യത്തോടെയാണ് ദേശീയ പാത വികസനത്തിന് പണം അനുവദിച്ചത്. എറെ തന്ത്രപരമായ ഈ ദേശീയ പാതകളുടെ വികസനത്തിനായി ഫണ്ട് അനുവദിച്ച് കൊണ്ട് കേന്ദ്ര സർക്കാർ മേഖലയുടെ വികസനത്തിന് നൽകുന്ന പ്രധാന്യമാണ് വ്യക്തമാക്കുന്നത്.


ദേശീയ പാതകളുടെ വികസനത്തിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ വമ്പൻ പദ്ധതികളാണ് ജമ്മു കാശ്മീരിനായി തയ്യാറാക്കുന്നത്.