അടുത്ത രണ്ട് മാസത്തേക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുക. ഇതിനായി 26,000 കോടി രൂപ ചിലവഴിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി
ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സൗജന്യ റേഷൻ (Ration) പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അടുത്ത രണ്ട് മാസത്തേക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. രാജ്യത്തെ 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ പ്രയോജനം ചെയ്യുമെന്നും കേന്ദ്ര സർക്കാർ (Central Government) വ്യക്തമാക്കി.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുക. ഇതിനായി 26,000 കോടി രൂപ ചിലവഴിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യറേഷൻ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പകർച്ചവ്യാധിക്കിടയിൽ ദരിദ്രർക്ക് പോഷകാഹാരം ലഭിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിൽ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംസ്ഥാനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ കൈമാറുന്നുണ്ടെന്നും പ്രധാനമന്ത്രി (Prime Minister) വ്യക്തമാക്കി.
ALSO READ:ഇന്ത്യക്ക് ഓക്സിജൻ നൽകാൻ തയ്യാറെന്ന് റഷ്യയും ചൈനയും
പല സംസ്ഥാനങ്ങളിലും കൊവിഡ് ഡബിൾ മ്യൂട്ടേഷനും ട്രിപ്പിൾ മ്യൂട്ടേഷനും ഒരേ സമയം ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, മഹാമാരിക്കെതിരെെ കൂട്ടായ പ്രവർത്തനം നടത്തണമെന്നും ആഹ്വാനം ചെയ്തു. കൊവിഡിന്റെ ഒന്നാം തരംഗത്തിന്റെ ഇന്ത്യയുടെ വിജയത്തിന്റെ അടിസ്ഥാനം നമ്മുടെ ഐക്യശ്രമങ്ങളും ഐക്യ തന്ത്രവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ വെല്ലുവിളിയെ അതേ രീതിയിൽ തന്നെ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓക്സിജൻ ക്ഷാമം സംബന്ധിച്ചാണ് മുഖ്യമന്ത്രിമാർ യോഗത്തിൽ പ്രധാനമായും പരാതി ഉന്നയിച്ചത്. ഓക്സിജൻ വിതരണം വർധിപ്പിക്കാൻ നിരന്തരമായ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. വ്യാവസായിക ഓക്സിജനും അടിയന്തര ആവശ്യങ്ങൾക്കായി
ഉപയോഗപ്പെടുത്തുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ഇതിനോടകം 15 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി. 45 വയസിന് മുകളിലുള്ളവർക്കും കൊവിഡ് പോരാളികൾക്കും നിലവിൽ നൽകുന്ന സൗജന്യ വാക്സിൻ അതേ രീതിയിൽ തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...