ന്യൂഡല്‍ഹി:കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിക്ക് കേന്ദ്രസഹായം,ഡല്‍ഹിയില്‍ 169 കേന്ദ്രങ്ങളിലായി 6 ലക്ഷം കോവിഡ് പരിശോധനകളാണ് നടത്തുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി അന്‍പതിനായിരം കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.ഡല്‍ഹിയ്ക്കായി 500 വെന്‍റിലേറ്ററുകളും 650 ആംബുലന്‍സുകളും നല്‍കും.


ദക്ഷിണ കൊറിയയില്‍ നിന്നെത്തിച്ച 50000 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ പരിശോധനയ്ക്ക് ഉപയോഗിക്കും.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ കോവിഡ്


പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഏറ്റെടുത്തതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാള്‍,ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ 
എന്നിവരുമായി നിരവധി തവണ കൂടിക്കാഴ്ച്ചകള്‍ നടത്തുകയും ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.


ഇതിന് പിന്നാലെ ഡല്‍ഹിയിലെ കോവിഡ് പരിശോധനാ ചാര്‍ജ് 2400 രൂപയായി നിജപെടുത്തുകയും ചെയ്തു,


ഇതിനോടകം ഡല്‍ഹിയില്‍ 1400 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്,


Also Read:കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രിയുടെ കരുതല്‍;വന്‍ തൊഴില്‍ പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍!


 


ഡല്‍ഹിയിലെ 242 കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കോണ്ടാക്റ്റ് മാപ്പിങ്ങിന്റെ ഭാഗമായി സര്‍വേകള്‍ തുടങ്ങിയിട്ടുണ്ട്.


1,77,692 പേരാണ് രണ്ട് ദിവസമായി സര്‍വ്വേയുടെ ഭാഗമായത്.


ജൂണ്‍ 20 നകം സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.