കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രിയുടെ കരുതല്‍;വന്‍ തൊഴില്‍ പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍!

കുടിയേറ്റ തൊഴിലാളികള്‍ക്കായി വന്‍ തൊഴില്‍ ദാന പദ്ധതി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

Last Updated : Jun 18, 2020, 08:39 PM IST
കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രിയുടെ കരുതല്‍;വന്‍ തൊഴില്‍ പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍!

ന്യൂഡല്‍ഹി:കുടിയേറ്റ തൊഴിലാളികള്‍ക്കായി വന്‍ തൊഴില്‍ ദാന പദ്ധതി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

ജൂണ്‍ 20 ന് ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 50000 കോടി രൂപയുടെ തൊഴില്‍ ദാന പദ്ധതി പ്രഖ്യാപിക്കുമെന്നാണ് വിവരം.

6 സംസ്ഥാനങ്ങളിലായി 116 ജില്ലകളില്‍ നടപ്പിലാക്കുന്ന വിധത്തിലായിരിക്കും പദ്ധതി പ്രഖ്യാപിക്കുക.

നേരത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി നിലവിലുള്ള 25 പദ്ധതികള്‍ ഒന്നിപ്പിക്കുമെന്ന് ധനകാര്യമന്ത്രി 
നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

ഇതിനായി അന്‍പതിനായിരം കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും ധനകാര്യമന്ത്രി  പറഞ്ഞു.

25000 ത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ ഉള്ള ജില്ലകളില്‍ പദ്ധതി നടപ്പിലാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

കൊറോണ വൈറസ്‌ വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികള്‍ പ്രതിസന്ധിയിലായത്.

Also Read:വികസനത്തിലെ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് വി മുരളീധരൻ

ബീഹാര്‍,ഒഡീഷ,പശ്ചിമ ബംഗാള്‍,ഛത്തീസ്ഗഡ്‌,മധ്യപ്രദേശ്‌,ഉത്തര്‍പ്രദേശ്‌,ഝാര്‍ഖണ്ഡ്‌,അസംഎന്നീ സംസ്ഥനങ്ങളില്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനം വലിയ 
പ്രതിസന്ധിയാണ് സൃഷ്ടിച്ചത്,ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കുടിയേറ്റ തൊഴിലാളികള്‍ക്കായി പദ്ധതി പ്രഖ്യപിക്കനോരുങ്ങുന്നത്.

Trending News