ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ ജീവന്‍ ത്യജിച്ച വീരജവാന്‍റെ മൃതദേഹം ചുമലിലേറ്റി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

27 വയസുകാരനും കങ്കര്‍ സ്വദേശിയുമായ ഗണേഷ് റാം എന്ന ജവാന്‍റെ മൃതദേഹമാണ് മുഖ്യമന്ത്രി നേരിട്ട് ഏറ്റുവാങ്ങിയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ജവാന്‍റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 



കൂടാതെ, കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കുമെന്നും ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിന് ധീരജവാന്‍റെ പേര് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. 


വരനും കൂട്ടരും ചേര്‍ന്ന് വധുവിന്‍റെ സഹോദരനെ കൊന്നു... കാരണം മധുരപലഹാരം


ചൈനീസ് ഉത്പന്നങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 300 ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.


രണ്ടും കൽപ്പിച്ച് ഇന്ത്യ; നിയന്ത്രണ രേഖയിലും യഥാർത്ഥ നിയന്ത്രണ രേഖയിലും സേനാ വിന്യാസം!


കൂടാതെ, സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നതിനും തീരുമാനിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 200 കോടിയില്‍ താഴെയുള്ള പദ്ധതികളുടെ കരാര്‍ വിദേശ കമ്പനികള്‍ക്ക് നല്‍കരുതെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.