ലഡാക്ക്/ ശ്രീനഗർ: ലഡാക്ക് അതിർത്തിയിൽ ഇന്ത്യാ- ചൈന സംഘർഷം നടന്നതിന് പിന്നാലെ ഇന്ത്യ യഥാർത്ഥ നിയന്ത്രണ രേഖയിൽ സേനാ വിന്യാസം നടത്തിയിരുന്നു.
ഉഗ്രപ്രഹര ശേഷിയുള്ള ആയുധങ്ങളടക്കം ഇന്ത്യ അതിർത്തിയിൽ സജ്ജമാക്കുകയും ചെയ്തു. പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നിയന്ത്രണ രേഖയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായി.
അപര്‍ണയെ കുടുക്കിയ കൊച്ചു വില്ലന്‍... ഹരികൃഷ്ണന്‍ വിവാഹിതനായി
ഇതേ തുടർന്നാണ് നിയന്ത്രണ രേഖയിലും ഇന്ത്യ സേനാ വിന്യാസം നടത്തിയത്. യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. പാക്കിസ്ഥാനോടും ചൈന യോടും വിട്ട് വീഴ്ച്ച വേണ്ടെന്നും നുഴഞ്ഞ് കയറ്റവും കയ്യേറ്റവും അവസാനിപ്പിക്കണം എന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
സുഷ്, മരിക്കാന്‍ തോന്നിയ ആ നിമിഷം നിനക്കടുത്ത് ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍...
ഇതിനായുള്ള വ്യക്തമായ നിർദ്ദേശം ഡെൽഹിയിൽ നിന്ന് സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം ഗാൽവൻ താഴ്വരയിൽ ഇന്ത്യ - ചൈന സംഘർഷത്തിൽ കൊല്ലപെട്ട 20 ഇന്ത്യൻ സൈനികരുടെ പേര് വിവരം ഇന്ത്യ പുറത്ത് വിട്ടു.
എന്നാൽ ചൈന ഇക്കാര്യത്തിൽ ഇപ്പോഴും മൗനം തുടരുകയാണ്. ആസൂത്രിത മായി ചൈന നടത്തിയ ആക്രമണത്തെ ഇന്ത്യ പ്രതിരോധിക്കുകയായിരുന്നു. നാൽപ്പതിലേറെ ചൈനീസ് പട്ടാളക്കാർക്ക് സംഘർഷത്തിൽ ജീവൻ നഷ്ടമാവുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യ പറയുമ്പോഴും ചൈന ഇക്കാര്യത്തിൽ വിശദീകരണം നൽകാതെ ചർച്ചയ്ക്ക് സന്നദ്ധമാവുക എന്ന നിലപാടാണ് സ്വീകരിച്ചത്.
സുഷാന്തിന്‍റെ ആത്മഹത്യ; ബോളിവുഡ് പ്രമുഖര്‍ക്കെതിരെ ക്രിമിനല്‍ കേസ്
അമേരിക്കൻ മാധ്യമങ്ങൾ പോലും 35 ചൈനീസ് സൈനികർ അതും ഉന്നത ഉദ്യോഗസ്ഥനടക്കം കൊല്ലപെട്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ആകാശവാണി ചൈനീസ് ഭാഷയിലും തിബറ്റിനും വേണ്ടി പ്രക്ഷേപണം ആരംഭിച്ചു.
Listen to All India Radio's Chinese World Service for authentic news and programmes in Chinese language. @AkashvaniAIR pic.twitter.com/4CU9giBh7l
— Prasar Bharati (@prasarbharati) June 17, 2020
പ്രസാർ ഭാരതി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര തലത്തിൽ ഇന്ത്യയുടെ തന്ത്ര പരമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. എന്തായാലും യാതൊരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിൽ തന്നെയാണ് ഇന്ത്യ.