ബിജാപൂർ: സമീപകാലത്തൊന്നും സി.ആർ.പി.എഫോ (Crpf)അർധസൈനീക വിഭാഗങ്ങളോ നടത്താത്ത ഒാപ്പറേഷനുകളിലൊന്നായിരുന്നു ഛത്തീസ്ഖഢിലേത്. ശനിയാഴ്ച 70 നക്സലുകളെ തേടി കാട്ടിലേക്ക് തിരച്ചിലിനിറങ്ങിയ സേനക്ക് ഏൽക്കേണ്ടി വന്നത് അതിഭീകരമായ ആക്രമണമായിരുന്നു. സി.ആർ.പി.എഫിന് തിരിച്ചടി നൽകാനായി വ്യാജ വിവരം നൽകി സേനയെ കാട്ടിലേക്ക് എത്തിക്കുകകയായിരുന്നെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർച്ചയായുള്ള ആക്രമണങ്ങളിൽ പകച്ച് ചിതറിപ്പോയ സൈന്യത്തിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് നക്സലൈറ്റ് (Naxalite) ഭീകരർ ചെയ്തത്.മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ചതത് പ്രകാരം ഏറ്റവും കുറഞ്ഞത് 500 നക്സലുകളെങ്കിലും പ്രദേശത്ത് ഒളിഞ്ഞിരുപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. അതിനിടയിൽ പലവഴികളിലായിപ്പോയ സൈനീകരെ പലരെയും മാവോയിസ്റ്റ് സംഘങ്ങൾ പിടികൂടി കൊലപ്പെടുത്തി. അവരുടെ പക്കൽ നിന്നും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ആയുധങ്ങളും എടുത്തു.


ALSO READ : Chhattisgarh Naxal Encounter: ബിജാപൂരിൽ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 5 സൈനികർക്ക് വീരമൃത്യു


22 ധീര സൈനീകർക്കാണ്  ആക്രമണത്തിൽ ജീവൻ നഷ്ടമായത് പരിക്കേറ്റവരും നിരവധി പേർ.മാധ്‌വി ഹിദ്‌മ എന്ന മാവോയിസ്റ്റ് തലവനെ പിടികൂടുകയായിരുന്നു സുരക്ഷാസേനകളുടെ ലക്ഷ്യം. ഛത്തീസ്ഖഢിലെ മാവോവാദി പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്ന ഹിദ്മയെ ഒതുക്കിയാൽ രാജ്യത്തെ തന്നെ വലിയ മാവോയിസ്റ്റ് (Maoist) അധീന പ്രദേശം തന്നെ സുരക്ഷാ സേനകളുടെ നിയന്ത്രണത്തിലാവുമെന്നതാണ് സത്യം.


ALSO READ: Chhattisgarh sukma encounter: രാത്രി വൈകിയും ഏറ്റുമുട്ടൽ ഇതാണ് സംഭവിച്ചത്


നിലവിൽ ബിജാപൂരിൽ സൈന്യത്തിൻറെ ഒാപ്പേറഷൻ തുടർന്നു കൊണ്ടിരിക്കുകയാണ് തിരിച്ചടി ആയിരത്തോളം സൈനീകരെയാണ് അധികമായി പ്രദേശത്ത് വിന്ന്യസിച്ചിരിക്കുന്നത്.
ഛത്തീസ്ഖഢിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി മാവോയിസ്റ്റുകളോട് യാതൊരു വിട്ടു വീഴ്ചക്കുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  പ്രദേശത്ത് നിന്നും മാവോവാദികളെ കൂട്ടത്തോടെ നീക്കുകയാണ് ഉദ്ദേശം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.