റായ്പൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കാടിനടുത്തുള്ള തിമിനാര്‍-പുഷ്നര്‍ ഗ്രാമങ്ങളുടെ അതിര്‍ത്തിയിലാണ് നക്സലുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡസും സ്പെഷല്‍ ടാസ്ക് ഫോഴ്സും സംയുക്തമായാണ് നക്സലുകളെ നേരിട്ടത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷസേന പ്രദേശത്ത് ആക്രമണം നടത്തിയത്.
സംഭവസ്ഥലത്ത് നിന്ന് രണ്ട് 303 റൈഫിളുകളും 12 ബോര്‍ ഗണ്ണുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി നക്സല്‍ വിരുദ്ധ സേനയുടെ ചുമതലയുള്ള ഡി.ഐ.ജി സുന്ദര്‍രാജ് അറിയിച്ചു.
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് സൂചന.
അതേസമയം, ലതെഹാറില്‍ നക്സലുകള്‍ സര്‍ക്കാര്‍ വക സ്കൂള്‍ നശിപ്പിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. സുരക്ഷ സേനയ്ക്ക് താമസിക്കാന്‍ സ്കൂള്‍ ഉപയോഗപ്പെടുത്തിയിരുന്നതായി നക്സലുകള്‍ ആരോപിച്ചു. ഇതായിരിക്കാം സ്കൂള്‍ തകര്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ആക്രമണത്തിന് ശേഷം ഇപ്പോള്‍ 3 ക്ലാസ്സ്‌മുറികള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്.
ഇതേ സ്ഥലത്ത് ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും സ്ഥിതിചെയ്തിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് നക്സലുകള്‍ ഇത് നശിപ്പിച്ചത്. അതിനുശേഷം പുതിയതൊന്ന് ഇതുവരെ സ്ഥാപിച്ചിട്ടില്ല. 5000ത്തോളം വരുന്ന ഗ്രാമീണരാണ് പ്രാഥമിക ആരോഗ്യകേന്ദ്ര൦ ഇല്ലാത്തതിനാല്‍ ചികിത്സയ്ക്കായി വലയുന്നത്.