ചെന്നൈ: ദിനകരൻ പക്ഷത്തെ പത്തൊൻപത് എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ ചീഫ് വിപ്പ് എസ്. രാജേന്ദ്രൻ സ്പീക്കർക്ക് കത്തു നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടി.ടി.വി.ദിനകരന്‍റെ ഓരോ നീക്കങ്ങളെയും ആശങ്കയോടെയാണ് ഐക്യ അണ്ണാ ഡിഎംകെയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും നോക്കികണ്ടിരുന്നത്. ഈയൊരു സാഹചര്യത്തെ മുൻനിർത്തിയാണ് ദിനകരൻ പക്ഷത്തുള്ള എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്.


സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള വിമത തന്ത്രത്തില്‍ ഭരണപക്ഷം ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ദിനകരന്‍റെ വിശ്വസ്തന്‍ തങ്കതമിഴ് സെല്‍വന്‍റെ മേല്‍നോട്ടത്തിൽ പുതുച്ചേരിയിലെ സ്വകാര്യ റിസോര്‍ട്ടിൽ കഴിയുന്ന എംഎല്‍എമാര്‍ക്കെതിരെയാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വെട്രിവേലിന്‍റെയും സെന്തില്‍ ബാലാജിയുടെയും നേതൃത്വത്തില്‍ കൂടുതല്‍ എംഎല്‍എമാരെ പാളയത്തിലെത്തിക്കാന്‍ ദിനകരന്‍ ശ്രമിക്കുന്നതിനിടയിലാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.