Children`s Day 2022: ആ പനിനീർപ്പൂവ് നെഹ്റു നെഞ്ചിലാണ് കുത്തിയത്, പിന്നീടത് ചരിത്രമായി
അന്ന് അദ്ദേഹം ചെയ്ത ആ പ്രവർത്തി പിന്നീട് നെഹ്റുവിൻറെ അടയാളമായി തന്നെ മാറി
നീളൻ കോട്ടിൻറെ പോക്കറ്റിൽ റോസാപ്പൂ ഇല്ലാത്ത നെഹ്റുവിൻറെ ചിത്രങ്ങൾ വിരളമാണ്. ചാച്ചാജിയുടെ അടയാളമായി ആ പനിനീർപ്പൂ മാറിയതിന് പിന്നിലൊരു വലിയ കഥയുണ്ട്. സ്വാതന്ത്ര്യാനന്തരം ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രധാനമന്തിയാകുകയും ഭരണ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ആരംഭിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ ഒരിക്കൽ ഒരു പാവം സ്ത്രീ നെഹ്റുവിനെ കാണാൻ അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിലെത്തി (പ്രധാനമന്ത്രിയുടെ). തൻറെ പക്കൽ ആകെയുള്ള റോസാപ്പൂ പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഗേറ്റിൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അവരെ ഉള്ളിലേക്ക് കയറ്റിവിട്ടില്ല.
ALSO READ: Children's Day 2022 : ശിശുദിനം ആഘോഷമാക്കാം; ഈ സന്ദേശങ്ങളും ആശംസകളും ചിത്രങ്ങളും കൈമാറാം
എന്നാൽ അവർ പിന്മാറിയില്ല. തിരികെ മടങ്ങിയെങ്കിലും അടുത്ത ദിവസം വീണ്ടും എത്തി. ഇത്തവണയും സുരക്ഷാ ഉദ്യോഗസ്ഥർ അവരെ തടഞ്ഞു. ഇതൊരു സ്ഥിരം സംഭവമായി മാറി. ഒരിക്കൽ രാവിലെ ഓഫീസിലേക്ക് പോവാൻ ഇറങ്ങിയ പ്രധാനമന്ത്രി ഈ
കാഴ്ച കണ്ടു.
ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരോട് അവരെ ഉള്ളിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കണ്ട സ്ത്രീ തൻറെ പക്കലുള്ള പൂവ് ചാച്ചാജിക്ക് സമ്മാനിച്ചു. ആ പൂവെടുത്ത് കോട്ടിൻറെ പോക്കറ്റിൽ കുത്തിയാണ് ചാച്ചാജി അന്ന് ഓഫീസിലേക്ക് പോയത്.
വൈകീട്ട് തിരികെയെത്തിയപ്പോഴും ചാച്ചാജിയുടെ പോക്കറ്റിൽ ആ റോസാപ്പൂവ് ഉണ്ടായിരുന്നു. നെഹ്റുവിനെ പനിനീർപ്പൂവ് ഇഷ്ടമാണെന്ന് മനസ്സിലാക്കിയ അദ്ദേഹത്തിൻറെ തോട്ടക്കാരൻ പിന്നീട് എല്ലാ ദിവസവും ഒരു പൂവ് അദ്ദേഹത്തിന് കൊടുക്കുന്നത് പതിവായി. അത് പിന്നീട് നെഹ്റുവിൻറെ അടയാളമായി മാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...