അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി China; നിയന്ത്രണരേഖയ്ക്ക് സമീപം എട്ടിടങ്ങളിൽ സൈനിക ക്യാമ്പുകൾ ആരംഭിച്ചു
കൂടുതൽ വ്യോമതാവളങ്ങൾ നിർമിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.
ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന (China). യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് എട്ടിടങ്ങളിൽ ചൈന സൈനിക ക്യാമ്പുകൾ നിർമ്മിച്ചു. സൈനികർക്കായുള്ള താൽക്കാലിക ടെന്റുകളാണ് ചൈന സ്ഥാപിച്ചത്. കൂടുതൽ വ്യോമതാവളങ്ങൾ (Military air base) നിർമിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.
ഹാബ്സിൽഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ ഇടങ്ങളിലാണ് ചൈനീസ് പട്ടാളത്തിനായുള്ള ടെന്റുകളും മറ്റ് നിർമ്മാണങ്ങളും നടക്കുന്നതെന്നാണ് റിപ്പോർട്ട്. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചെറു വ്യോമതാവളങ്ങളുടെയും ഹെലിപാഡുകളുടെയും നിർമ്മാണവും ചൈന നടത്തുന്നുണ്ടെന്നാണ് സൂചന.
ALSO READ: Cyclone Gulab: സർവ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു, തെലങ്കാനയിൽ നാളെ പൊതു അവധി
അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്ന് 50,000 സൈനികരെയാണ് ഇന്ത്യ (Indian Army) നിയന്ത്രണ രേഖയിൽ വിന്യസിച്ചത്. ഹൗവിറ്റ്സർ തോക്കുകളും മിസൈലുകളും വിന്യസിച്ചിരുന്നു. ക്വാഡ് ഉച്ചകോടിയിലും യുഎന്നിലും ചൈനക്കെതിരെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ ചൈനയുടെ പ്രകോപനം.
നേപ്പാളിലും ചൈന അതിർത്തിയിൽ കടന്ന് കയറാൻ ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചൈനയുടെ ശക്തമായ കടന്നുകയറ്റത്തെക്കുറിച്ച് നേപ്പാളിലെ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. അതിർത്തി ഗ്രാമങ്ങൾ കയ്യേറിയും മലനിരകൾ കയ്യടക്കിയും ചൈനീസ് സൈന്യം നടത്തുന്ന അധിനിവേശങ്ങളുടെ റിപ്പോർട്ടാണ് സമിതി സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...