Unique Digital Health ID: എല്ലാവർക്കും ആരോഗ്യ ID Card, നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ പ്രധാനമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്യും

Unique Digital Health ID: നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷന് (എൻഡിഎച്ച്എം) കീഴിൽ രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ സംയോജിപ്പിക്കും. ഈ പദ്ധതി പ്രകാരം രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സർക്കാർ തയ്യാറെടുക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 10:09 AM IST
  • ഡിജിറ്റൽ ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ രാജ്യത്ത് നിലനിൽക്കും
  • ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യം ആരംഭിക്കും
  • കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു
Unique Digital Health ID: എല്ലാവർക്കും ആരോഗ്യ ID Card, നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ പ്രധാനമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്യും

ന്യൂഡൽഹി: Unique Digital Health ID:  പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ന് വീഡിയോ കോൺഫറൻസിലൂടെ നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ (NDHM) രാജ്യവ്യാപമായി ആരംഭിക്കും.  രാവിലെ പതിനൊന്നുമണിക്കാണ് ചടങ്ങ്. 

എൻ‌ഡി‌എച്ച്‌എമ്മിന് (NDHM) കീഴിൽ ഓരോ ഇന്ത്യക്കാരനും ഒരു യൂണിക് ഡിജിറ്റൽ ഹെൽത്ത് ഐഡി (Unique Digital Health ID) ലഭിക്കും. ഈ തുടക്കം രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കാൻ സഹായിക്കും.  

Also Read: New Parliament : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) കഴിഞ്ഞ വർഷം ആഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ വച്ചാണ് നാഷണൽ ഡിജിറ്റൽ ഹെൽത്ത് കാമ്പയിനിന്റെ പൈലറ്റ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. 

പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ വിവരങ്ങൾ അനുസരിച്ച് നിലവിൽ ഈ പദ്ധതി ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രാരംഭ ഘട്ടത്തിൽ നടപ്പിലാക്കിയിരുന്നുവെന്നാണ്. ഇത് വിജയിച്ചതോടെയാണ് രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചത്. 

ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ മൂന്നാം വാർഷികത്തോടൊപ്പമാണ്  എൻഡിഎച്ച്എമ്മിന്റെ രാജ്യവ്യാപക സമാരംഭവും നടപ്പിലാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയും (Mansukh Mandaviya) ഈ ചടങ്ങിൽ പങ്കെടുക്കും.

Also Read: Cyclone Gulab: ആന്ധ്ര-ഒഡീഷ തീരങ്ങളിൽ വ്യാപക നാശം; കേരളത്തിലും ശക്തമായ മഴ; 6 ജില്ലകളിൽ യെല്ലോ അലർട്ട്  

 

ജൻ ധൻ, ആധാർ, മൊബൈൽ (JAM) ട്രിനിറ്റി, ഗവൺമെന്റിന്റെ മറ്റ് ഡിജിറ്റൽ സംരംഭങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ, NDHM ആരോഗ്യ ഡാറ്റ, വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ, സ്വകാര്യത, രഹസ്യാത്മകത എന്നിവ ഉറപ്പുവരുത്തുന്ന വിശാലമായ ശ്രേണിയിലൂടെ വിവരങ്ങൾക്ക് തടസ്സമില്ലാത്ത ഓൺലൈൻ പ്ലാറ്റ്ഫോം സൃഷ്ടിക്കും.  

ഇതോടെ അടിസ്ഥാന സൗകര്യ സേവനങ്ങളും സ്റ്റാൻഡേർഡ് അധിഷ്ഠിത ഡിജിറ്റൽ സംവിധാനവും പ്രയോജനപ്പെടുത്താം. ഈ ക്യാമ്പയിനിന് കീഴിൽ പൗരന്മാരുടെ സമ്മതത്തോടെ ആരോഗ്യ രേഖകളുടെ പ്രവേശനവും കൈമാറ്റവും പ്രാപ്തമാക്കും.

എല്ലാവർക്കും സ്വന്തമായി ആരോഗ്യ അക്കൗണ്ട് 

എൻ‌ഡി‌എച്ച്‌എമ്മിന് കീഴിൽ ഓരോ പൗരനും ഒരു ഹെൽത്ത് ഐഡി ഉണ്ടായിരിക്കും, അത് അവരുടെ ആരോഗ്യ അക്കൗണ്ടായും പ്രവർത്തിക്കും. മൊബൈൽ ആപ്ലിക്കേഷൻ മുഖേന ആരോഗ്യ അക്കൗണ്ടിലേക്ക് ഒരാളുടെ വ്യക്തിഗത ആരോഗ്യവിവരങ്ങൾ നമുക്ക് ഉൾപ്പെടുത്താം. 

Also Read: Bharat Bandh: ഭാരത് ബന്ദിന് ഐക്യദാർഢ്യം; കേരളത്തിൽ ഹർത്താൽ ആരംഭിച്ചു

ഈ കാർഡ് ആരോഗ്യപരമായ ആവശ്യങ്ങൾക്കും മരുന്ന് വാങ്ങാനും ഉപയോഗിക്കാം. ഇതുവഴി ഡോക്ടറുടെ അപ്പോയിൻമെന്റ് മുതൽ ചികിത്സാ നടപടികൾ വരെയുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. കൂടാതെ മരുന്ന് കുറിപ്പടികൾ, ഡിസ്ചാർജ് വിവരങ്ങൾ, പരിശോധനാ ഫലങ്ങൾ തുടങ്ങിയവ കാർഡിൽ രേഖപ്പെടുത്താനാകും. ഡോക്ടറുമായുള്ള ടെലി കൺസൾട്ടേഷനും ഇ-ഫാർമസി സേവനങ്ങളും ആരോഗ്യ ഐഡി കാർഡിലൂടെ ലഭിക്കും.  

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പരാണ് ഐഡിയിൽ ഉണ്ടാകുക. ഇത് യുണീക് ഹെൽത്ത് ഐഡിയാണ്.  ഈ ഐഡി കാർഡിനായി  ആധാർ ഇല്ലാതെയും രജിസ്റ്റർ ചെയ്യാം. ആരോഗ്യ അക്കൗണ്ട് ആക്ടിവേറ്റ് ആകുന്നതോടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭ്യമാകുന്നതിൽ നിന്നും വെറും ഒരു ക്ലിക്ക് അകലെയായിരിക്കും പൗരന്മാർ എന്നതാണ് ഇതിന്റെ പ്രത്യേകത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News