ബംഗളൂരു: വിധാൻ സൗധയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. യെദ്യൂരപ്പയും സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന കര്‍ണ്ണാടകയില്‍ കനത്ത സുരക്ഷ. പത്ത് മണിയോടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും മുതിര്‍ന്ന നേതാവ് കെ.ജെ ജോര്‍ജ്ജും വിധാന്‍ സൗധയിലെത്തി. പിന്നാലെ എംഎല്‍എമാരും എത്തി.


സഭയില്‍ തങ്ങള്‍ വിശ്വാസം തെളിയിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി രാവിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ണ്ണാടകയില്‍ വൈകുന്നേരം നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി മുഴുവന്‍ എംഎല്‍മാരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കേണ്ടതുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്. 


 



 


പ്രോ ടേം സ്പീക്കറെ ഉപയോഗിച്ച് ബിജെപി വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കുമെന്നാണ് ജെഡിഎസ്‌കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. എംഎല്‍എമാരെ അയോഗ്യരാക്കാനും കൂറുമാറിയതായി പ്രഖ്യാപിക്കാനുമുള്ള അവകാശം സ്പീക്കര്‍ക്ക് ഉള്ളതിനാല്‍ പ്രോ ടേം സ്പീക്കറിലാണ് ഇപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍. 


കനത്ത സുരക്ഷയിലാണ് ഇപ്പോള്‍ ബംഗളൂരു. അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ഉള്‍പ്പെടെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. വിധാന്‍ സൗധയ്ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്‌ളൂരു ഡി.ജി.പിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.