`അമ്മയെ വന്നു കാണണം...` യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ച് സഹോദരി ശശി സിംഗ്
ഉത്തർപ്രദേശ് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട്, അമ്മയെ വന്നു കാണണമെന്ന് അഭ്യർത്ഥിച്ച് സഹോദരി ശശി സിംഗ്...
Dehradun: ഉത്തർപ്രദേശ് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട്, അമ്മയെ വന്നു കാണണമെന്ന് അഭ്യർത്ഥിച്ച് സഹോദരി ശശി സിംഗ്...
ഉത്തര്‍ പ്രദേശില്‍ BJP യ്ക്ക് ചരിത്രവിജയം സമ്മാനിച്ചുകൊണ്ട് യോഗി ആദിത്യനാഥ് രണ്ടാംവട്ടം മുഖ്യമന്ത്രിയായി അധികാരത്തിലേറുന്ന അവസരത്തിലാണ് സഹോദരിയുടെ അഭ്യര്‍ത്ഥന.
ഉത്തരാഖണ്ഡിലാണ് യോഗിയുടെ അമ്മ താമസിക്കുന്നത്. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാളിലെ പഞ്ചൂർ ഗ്രാമത്തിലാണ് യോഗി ആദിത്യനാഥിന്‍റെ ജനനം. 18-ാം വയസിലാണ് അദ്ദേഹം സന്യാസിയാകാനുള്ള തീരുമാനവുമായി വീടുവിട്ടിറങ്ങി ഗോരഖ്പൂരില്‍ എത്തിച്ചേരുന്നത്.
എന്നാല്‍, താൻ സന്യാസിയാകാൻ പോകുകയാണെന്ന വിവരം അദ്ദേഹം വീട്ടില്‍ ആരെയും അറിയിച്ചിരുന്നില്ല എന്നും സഹോദരി വ്യക്തമാക്കി. ഒരു ചായക്കട നടത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുകയാണ് യോഗിയുടെ സഹോദരി ശശി സിംഗ്.
Also Read: UP Politics: യുപിയിൽ ഇനി പുതിയ കളി! ബിജെപിയെ വിറപ്പിക്കാൻ അഖിലേഷ്... എംപി സ്ഥാനം രാജിവച്ചു
യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ബിജെപി ഉത്തർപ്രദേശിൽ 403ൽ 274 സീറ്റുകൾ നേടിയാണ് തുടര്‍ച്ച യായി രണ്ടാം തവണയും അധികാരത്തില്‍ എത്തുന്നത്. 41% ല്‍ അധികം വോട്ട് വിഹിതമാണ് ഇക്കുറി പാര്‍ട്ടി നേടിയത്. ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരിച്ചെത്തുന്ന ആദ്യ വ്യക്തിയായി യോഗി ചരിത്രം സൃഷ്ടിച്ചു. 25ന് യോഗി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും ...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.