New Delhi: 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധനവിലയില്‍ ഉണ്ടായ വര്‍ദ്ധനയില്‍ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭ എംപി ജയ ബച്ചന്‍.
ആരാണ് ഈ BJPയെ അധികാരത്തില്‍ എത്തിച്ചത് എന്നറിയില്ല എന്നായിരുന്നു ജയയുടെ പ്രതികരണം. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ജയാ ബച്ചന്‍ ഓര്‍മ്മപ്പെടുത്തി.
This is how the government does, Akhilesh Yadav has repeatedly said in his campaign that you people should be alert, the price is going to increase after the elections. Don't know who brought them (BJP) to power: Samajwadi Party MP Jaya Bachchan on increase in fuel prices pic.twitter.com/UPlL02t33H
— ANI (@ANI) March 22, 2022
നടിയും രാഷ്ട്രീയക്കാരിയുമായ ജയാ ബച്ചന്‍ ഇന്ധന വിലക്കയറ്റത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായാണ് ബന്ധപ്പെടുത്തിയത്.
Also Read: UP Politics: യുപിയിൽ ഇനി പുതിയ കളി! ബിജെപിയെ വിറപ്പിക്കാൻ അഖിലേഷ്... എംപി സ്ഥാനം രാജിവച്ചു
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നിരവധി തവണ ഇന്ധനവില സംബന്ധിച്ച മുന്നറിയിപ്പുകള്‍ അഖിലേഷ് യാദവ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില വര്‍ദ്ധിക്കുമെന്നും നിങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും അഖിലേഷ് യാദവ് തന്‍റെ പ്രചാരണത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു,
രാജ്യത്ത് ഇന്ധനവില വര്‍ദ്ധന തിങ്കളാഴ്ച അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും വര്‍ദ്ധിച്ചു. 137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍, ഗാര്‍ഹിക പാചക വിലയ്ക്ക് സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.