ന്യൂഡല്‍ഹി: ഹരിയാനയില്‍ കര്‍ണ്ണാടക ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്‌, ഹൂഡയ്ക്ക് എന്തും ചെയ്യാന്‍ അനുവാദം നല്‍കി സോണിയാ ഗാന്ധി!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഹരിയാനയില്‍ ജെജെപി അദ്ധ്യക്ഷന്‍ ദുഷ്യന്ത് ചൗതാലയ്ക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ഹരിയാനയില്‍ എന്ത് തീരുമാനമെടുക്കാനും, ഏത് നീക്കത്തിലൂടെയും അധികാരം പിടിക്കണമെന്ന നിര്‍ദേശവും മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംഗ് ഹൂഡയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നല്‍കി കഴിഞ്ഞു. 


കര്‍ണാടകയില്‍ നടത്തിയതുപോലെ ബിജെപിയെ അധികാരത്തില്‍ അകറ്റുക എന്നത് തന്നെയാണ് കോണ്‍ഗ്രസ്‌ ഇവിടെയും ആവര്‍ത്തിക്കുന്നത് എന്ന് സാരം. ഹരിയാനയില്‍ ഒരു പാര്‍ട്ടിയ്ക്കും ഒറ്റയ്ക്ക് ഭരണം ലഭിക്കില്ലെന്നുള്ള സൂചനകള്‍ വന്നുകൊണ്ടിരിക്കേയാണ് കോണ്‍ഗ്രസിന്‍റെ ഈ നീക്കം.


അതേസമയം ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ച് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ കുമാരി ഷെല്‍ജ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഭരണം മടുത്തുകഴിഞ്ഞെന്നും ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.


അതേസമയം, നിലവില്‍ ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല കിംഗ്‌ മേക്കര്‍ ആവുന്ന ഘട്ടത്തില്‍ മുഖ്യന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപിയും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ചൗതാല നിലപാട് വ്യക്തമാക്കിയിട്ടില്ല.


നിലവില്‍ 39 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ്‌ 31 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഭരണം ലഭിക്കണമെങ്കില്‍ 46 സീറ്റുകളില്‍ വിജയിക്കേണ്ടതുണ്ട്. നിലവില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നാണ് വിലയിരുത്തല്‍.