കോൺഗ്രസ് എംപി രാജീവ് സതാവ് കൊവിഡ് ബാധിച്ച് മരിച്ചു
ഏപ്രിൽ ഇരുപതിനാണ് രാജീവ് സതാവിന് കൊവിഡ് സ്ഥിരീകരിച്ചത്
മുംബൈ: കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ രാജീവ് സതാവ് കൊവിഡ് (Covid) ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ ഇരുപതിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. എഐസിസി (AICC) അംഗം കൂടിയായിരുന്നു രാജീവ് സതാവ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 3,11,170 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 4,077 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,62,437 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് (Recovery Rate) വർധിക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാനാകാത്തത് ആശങ്ക വർധിപ്പിക്കുകയാണ്. നിലവിൽ 6,18,458 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, ഗ്രാമീണ മേഖലയിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം. ഗ്രാമീണ മേഖലകളിൽ വീടുകളിലെത്തി പരിശോധന നടത്തുന്നത് വ്യാപിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) നിർദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA