കൊവിഡ് കണക്കുകൾ സംസ്ഥാനങ്ങൾ കുറച്ചുകാട്ടരുതെന്ന് പ്രധാനമന്ത്രി; രോ​ഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കാനും നിർദേശം

സമ്മർദ്ദങ്ങളില്ലാതെ രോ​ഗികളുടെ വിവരങ്ങൾ കൃത്യമായി നൽകുകയാണ് സംസ്ഥാനങ്ങൾ  ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Written by - Zee Malayalam News Desk | Last Updated : May 15, 2021, 05:23 PM IST
  • ​ഗ്രാമപ്രദേശങ്ങളിൽ വീടുകളിലെത്തി പരിശോധന നടത്തുന്ന രീതി വർധിപ്പിക്കണം
  • അതേസമയം, കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് ഉടൻ കണക്കെടുപ്പ് നടത്തണമെന്നം പ്രധാനമന്ത്രി നിർദേശിച്ചു
  • ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോ​ഗിക്കാതെ വച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിർദേശം
  • വെന്റിലേറ്ററുകൾ ശരിയായി പ്രവർത്തിപ്പിക്കാൻ ആരോ​ഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു
കൊവിഡ് കണക്കുകൾ സംസ്ഥാനങ്ങൾ കുറച്ചുകാട്ടരുതെന്ന് പ്രധാനമന്ത്രി; രോ​ഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കാനും നിർദേശം

ന്യൂഡൽഹി: കൊവിഡ് കണക്കുകൾ സംസ്ഥാനങ്ങൾ സുതാര്യമായി പുറത്ത് വിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi). ഉയർന്ന കൊവിഡ് (Covid) കണക്കുകൾ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. സമ്മർദ്ദങ്ങളില്ലാതെ രോ​ഗികളുടെ വിവരങ്ങൾ കൃത്യമായി നൽകുകയാണ് സംസ്ഥാനങ്ങൾ  ചെയ്യേണ്ടത്. കൊവിഡ് വാക്സിനേഷന്റെ വേ​ഗത വർധിപ്പിക്കാനായി സംസ്ഥാനങ്ങൾ ഉദ്യോ​ഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കണം.

ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity Rate) ഉയർന്ന സംസ്ഥാനങ്ങളിൽ പ്രാദേശികമായ രോ​ഗ നിയന്ത്രണ പ്രവർത്തനങ്ങളാണ് ആവിഷ്കരിക്കേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ​ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇവിടങ്ങളിലും ഓക്സിജൻ (Oxygen) വിതരണം സാധ്യമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. പ്രാദേശികമായി കണ്ടെയ്ൻമെന്റ് സോണുകളാക്കുക എന്ന രീതിയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: Covid Updates India: രാജ്യത്ത് 3.26 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; മരണ നിരക്കിൽ നേരിയ ഇടിവ്

​ഗ്രാമപ്രദേശങ്ങളിൽ വീടുകളിലെത്തി പരിശോധന നടത്തുന്ന രീതി വർധിപ്പിക്കണം. അതേസമയം, കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് ഉടൻ കണക്കെടുപ്പ് നടത്തണമെന്നം പ്രധാനമന്ത്രി നിർദേശിച്ചു. ചില സംസ്ഥാനങ്ങളിൽ വെന്റിലേറ്ററുകൾ ഉപയോ​ഗിക്കാതെ വച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിർദേശം. വെന്റിലേറ്ററുകൾ ശരിയായി പ്രവർത്തിപ്പിക്കാൻ ആരോ​ഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

ALSO READ: 15 ദിവസത്തിനുള്ളിൽ 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.26  ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യ സംഘടന ഇന്ത്യയിലെ കൊവിവിഡ് സാഹചര്യം വളരെയധികം ആശങ്ക ഉയർത്തുന്നതാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്ത് കോവിഡ് രോഗബാധ മൂലം 3,980 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 3.53 ലക്ഷം പേർ രോഗമുക്തി നേടി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് രാജ്യത്ത് രോഗബാധിതരെക്കാൾ കൂടുതൽ രോ​ഗമുക്തി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നത് ആശ്വാസകരമാണ്. ഇതുവരെ 18 കോടി ഡോസ് വാക്‌സിനുകൾ നൽകി കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News