മുംബൈ: മഹാരാഷ്ട്രയില്‍ അധികാരമാറ്റമുണ്ടാകുമെന്ന് ഉറപ്പിച്ച് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിലെ ഫട്നവിസ് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യം അധികാരം പിടിച്ചെടുക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. 


കൂടാതെ കടുത്ത ആരോപണമാണ് ശ​ര​ദ് പ​വാ​ര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. 


കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ബി​ജെ​പി ദു​രു​പ​യോ​ഗം ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ രാ​ഷ്ട്രീ​യ​മാ​യി ഇ​ല്ലാ​താ​ക്കാ​ന്‍ ബി​ജെ​പി ശ്രമം നടത്തുകയാണെന്നും, കള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.


ഭീ​ഷ​ണി​പ്പെ​ടു​ത്തിയാണ് പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രെ ബി​ജെ​പി കൂ​ടെ​കൂ​ട്ടുന്നത്. സഹകരണ ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും തലപ്പത്തുള്ള എംഎല്‍എമാരെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബിജെപി ഒപ്പം ചേര്‍ക്കുന്നതെന്ന് പവാര്‍ പറഞ്ഞു.


സംസ്ഥനത്തെ കര്‍ഷക ആത്മഹത്യയും വരള്‍ച്ചയും ചര്‍ച്ചയാകാതിരിക്കാനാണ് ബിജെപി കശ്മീരും രാമക്ഷേത്രവും രാഷ്ട്രീയ ആയുധമാക്കുന്നതെന്നും ശരദ് പവാര്‍ പറഞ്ഞു.


സഹകരണ യൂണിറ്റുകളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കാതെ സഹകരണ പഞ്ചസാര ഫാക്ടറികള്‍ക്കും, സ്പിന്നി൦ഗ് മില്ലുകള്‍ക്കും, മറ്റു പ്രോസസി൦ഗ് യൂണിറ്റുകള്‍ക്കും മഹാരാഷ്ട്ര ബാങ്ക് അനധികൃതമായി വായ്പ നല്‍കി എന്നതാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസ്.


എന്നാല്‍ താന്‍ ഒരു ബാങ്കിന്‍റെയും ഡയറക്ടറായിരുന്നില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ കൈക്കൊണ്ട ഇത്തരമൊരു നടപടിയേയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. 


മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെതിരെയുള്ള ജനവികാരം മാറി മറിയണമെങ്കില്‍ പുല്‍വാമ പോലുള്ള എന്തെങ്കിലും ആക്രമണത്തിന് മാത്രമേ സാധിക്കൂ എന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ വാദമുയര്‍ത്തിയിരുന്നു.   


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍സിപിയും 125 സീറ്റുകളില്‍ വീതമാണ് മത്സരിക്കുക. 


ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 24ന് വോട്ടെണ്ണല്‍ നടക്കും.