ലഖ്നൗ: ആരുടേയും വ്യക്തി ജീവിതങ്ങള്‍ തിരഞ്ഞെടുപ്പില്‍ വലിച്ചിഴച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജാ​തി​പ്പേര് പ​റ​ഞ്ഞ് ത​ന്നെ കോ​ണ്‍​ഗ്ര​സു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ആ​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ക്ക് മറുപടിയായാണ്‌ അവര്‍ ഇപ്രകാരം പറഞ്ഞത്.


'മോ​ദി​യെ കോ​ണ്‍​ഗ്ര​സു​കാ​ര്‍ ആ​രും ജാ​തി​പ്പേ​രു പ​റ​ഞ്ഞ് അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ല. ത​നി​ക്ക് ഇ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജാ​തി ഏ​താ​ണെ​ന്ന് പോ​ലും അ​റി​യി​ല്ല. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്നോ​ട്ട് വ​ച്ച പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍ വി​ക​സ​ന​വും, തൊ​ഴി​ലി​ല്ലാ​യ്മ​യും, വി​ദ്യാ​ഭ്യാ​സ​വും, ആ​രോ​ഗ്യ​വു​മൊ​ക്കെ​യാ​ണെ​ന്നും അ​ല്ലാ​തെ ആ​രു​ടെ​യെ​ങ്കി​ലും വ്യ​ക്തി ജീ​വി​ത​ത്തെ തി​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട വേ​ദി​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചി​ട്ടി​ല്ല', പ്രിയങ്ക വ്യക്തമാക്കി. 


അതേസമയം മോദി രംഗത്തെത്തിയത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.


അതേസമയം, പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മരുപടിയുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതിയും രംഗത്തെത്തി. മോദി പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളല്ല, നേട്ടങ്ങള്‍ക്കു വേണ്ടിയാണ് അങ്ങനെ പറയുന്നതെന്ന് അവര്‍ ആരോപിച്ചു.


'സമാജ് വാദി പാര്‍ട്ടിനേതാക്കളായ മുലായം സിംഗ് യാദവിനെപ്പോലെയോ അഖിലേഷ് യാദവിനെപ്പോലെയോ പിന്നോക്ക ജാതിയില്‍ ജനിച്ചയാളല്ല മോദി. തന്‍റെ നേട്ടത്തിനായി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സ്വന്തം ജാതിയെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു'- മായാവതി ആരോപിച്ചു. എന്നാല്‍ എല്ലാത്തവണത്തെയും പോലെ ബിജെപിയുടെ ദളിത്, പിന്നോക്ക കാര്‍ഡ് ഇത്തവണ വിലപ്പോവില്ലെന്നും അവര്‍ പറഞ്ഞു.