ന്യുഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്.  ക്ഷേത്ര നിർമ്മാണത്തിനുള്ള സുപ്രീം കോടതി വിധിയെ കോൺഗ്രസ് മുൻപും സ്വാഗതം ചെയ്തിരുന്നുവെന്നും ഇന്നും സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു കോൺഗ്രസ് വക്താവ് ജയവീർ ഷെർഗിൽ പറഞ്ഞത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ.  ക്ഷേത്രനിര്‍മാണത്തിന് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇക്കാര്യത്തിൽ തീരമാനമെടുക്കേണ്ടത് ക്ഷേത്ര ട്രസ്റ്റ് ആണെന്നാണ്.  പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണമെന്നും എന്തൊക്കെയാണ് രീതികളെന്നും ക്ഷേത്ര ട്രസ്റ്റ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 


Also read:സ്വർണ്ണക്കടത്ത് കേസ് തമിഴ്നാട്ടിലേക്കും; 3 പേർ അറസ്റ്റിൽ..! 


കൂടാതെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് കമൽ നാഥും ക്ഷേത്രനിര്‍മാണത്തെ പിന്തുണച്ച് കൊണ്ടുള്ള പ്രസ്താവനയിറക്കിയിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രനിര്‍മാണത്തിിനായി രാജ്യത്തെ ജനങ്ങള്‍ ഏറെ കാത്തിരുന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.  മാത്രമല്ല ക്ഷേത്രനിര്‍മാണം നടക്കുന്നത് രാജ്യത്തെ എല്ലാവരുടേയും സമ്മതത്തോടെയാണെന്നും കമൽ നാഥ് വ്യക്തമാക്കി. 


അയോധ്യ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് ഹിന്ദുവിരുദ്ധമാണെന്ന ബിജെപി പ്രചാരണം 2014 തിരഞ്ഞെടുപ്പിലടക്കം വിജയിച്ച സാഹചര്യത്തിലാണ് ബിജെപി നിലപാടിനോടു ചേര്‍ന്നു നിൽക്കുന്ന അഭിപ്രായവുമായി കോൺഗ്രസ് രംഗത്തെത്തിയത്. 


Also read: പെൻഷൻ അക്കൗണ്ട് തുറക്കാൻ എളുപ്പമാണ്, ഈ document മാത്രം മതി..! 


ആഗസ്റ്റ് അഞ്ചിന് അയോധ്യയിൽ നടക്കുന്ന ഭൂമിപൂജയ്ക്ക് മുന്നോടിയായി വൻ ക്രമീകരണങ്ങളാണ് നടക്കുന്നത്. മേഖലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.   അയോധ്യ ശ്രീരാമജന്മഭൂമി പ്രക്ഷോഭ നേതാക്കള്‍ക്കടക്കം പരിപാടിയിലേയ്ക്ക് ക്ഷണമുണ്ട്.