ന്യൂഡൽഹി: റിട്ടയർമെന്റിനുശേഷം (Retirement) പെൻഷനെക്കുറിച്ചുള്ള ആശങ്കയുണ്ടെങ്കിൽ ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത. ഒരു പെൻഷൻ അക്കൗണ്ട് തുറക്കുന്നതിന് ഒരുപാട് രേഖകളും നടപടിക്രമങ്ങളും ആവശ്യമാണെന്നത് ഇപ്പോൾ ഒരു പഴയ കാര്യമായി മറിയിരിക്കുകയാണ്. ഇപ്പോൾ ഒരു document ന്റെ മാത്രം സഹായത്തോടെ നിങ്ങൾക്ക് ഒരു പെൻഷൻ അക്കൗണ്ട് തുറക്കാൻ കഴിയും. ഇതിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ചുവടെ ചേർക്കുന്നു..
Also read: EPFO ൽ പരാതികൾ online ആയി സമർപ്പിക്കാം; വീട്ടിലിരുന്നുകൊണ്ട് പരിഹാരം കാണാം..!
ആധാർ കാർഡ് കൊണ്ട് നമുക്ക് പെൻഷൻ അക്കൗണ്ട് തുറക്കാം
പെൻഷൻ ഫണ്ട് റെഗുലേറ്ററി (PFRDA) ഇപ്പോൾ NPS അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രക്രിയ വളരെ എളുപ്പമാക്കിയിരിക്കുകയാണ്. ഇപ്പോൾ വെറും ആധാർ കാർഡ് ഉപയോഗിച്ച് മാത്രം അക്കൗണ്ട് തുറക്കാൻ കഴിയും. zeebiz.com ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആധാറിന്റെ ഫോട്ടോകോപ്പി നൽകേണ്ട ആവശ്യവുമില്ല. സാധ്യതയുള്ള ഷെയർഹോൾഡർമാരുടെ സമ്മതത്തോടെ ഓഫ്‌ലൈൻ ആധാർ വഴി എൻപിഎസ് അക്കൗണ്ട് തുറക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഇതിനകം തന്നെ ഇ-എൻപിഎസിനെ അനുവദിച്ചിട്ടുണ്ട്. ഓഫ്‌ലൈൻ ആധാർ ഉപയോഗിച്ച് സ്ഥിരീകരണത്തിൽ ആധാറിന്റെ ഫോട്ടോകോപ്പി ആവശ്യമില്ല.