ഗോരഖ്പൂര്‍: വരുന്ന ഗുജറാത്ത് ഇലക്ഷനില്‍ കോണ്‍ഗ്രസ് സാരമായ പരാജയമേറ്റു വാങ്ങേണ്ടിവരുമെന്ന് ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. രാഹുല്‍ഗാന്ധിയുടെ പര്യടനം മൂലം വിജയം ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുല്‍ഗാന്ധി എവിടെയൊക്കെ പോകുന്നുവോ അവിടെയെല്ലാം പാര്‍ട്ടിക്ക് പരാജയമാണെന്ന് പാര്‍ട്ടിയിലുള്ളവര്‍ തന്നെ പറയുന്നതാണ്. അതുകൊണ്ടുതന്നെ ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. 


തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രാഹുല്‍ഗാന്ധി ഗുജറാത്തില്‍ മൂന്നു ദിവസത്തെ പര്യടനം നടത്തിയിരുന്നു. 2017 ന്‍റെ അവസാനത്തിലോ 2018 ന്‍റെ തുടക്കത്തിലോ ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.