എടപ്പാടി പളനിസാമി ഗവർണർ സി. വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തി
അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ജലസേചന മന്ത്രി എടപ്പാടി പളനിസാമി രാജ്ഭവനിലെത്തി ഗവർണർ സി. വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തി. 12 അംഗസംഘത്തോടൊപ്പമാണ് പളനിസാമി ഗവർണറെ കണ്ടത്. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടുനിന്നു.
ചെന്നൈ:അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ജലസേചന മന്ത്രി എടപ്പാടി പളനിസാമി രാജ്ഭവനിലെത്തി ഗവർണർ സി. വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തി. 12 അംഗസംഘത്തോടൊപ്പമാണ് പളനിസാമി ഗവർണറെ കണ്ടത്. കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടുനിന്നു.
ഭൂരിഭാഗം എംഎൽഎമാരും തനിക്കൊപ്പമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എംഎൽഎമാരുടെ പിന്തുണക്കത്തും ഗവർണർക്ക് കൈമാറി. നിയമസഭ വിളിക്കുംമുന്പ് സത്യപ്രതിജ്ഞയ്ക്ക് അനുവദിക്കണമെന്നും പളനിസാമി ഗവർണറോട് ആവശ്യപ്പെട്ടു.
നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ച് പളനിസാമി ഗവർണർ സി.വിദ്യാസാഗർ റാവുവിന് കത്തയച്ചിരുന്നു.
ഗവർണർ ക്ഷണിച്ചാലുടൻ എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന കത്തുകൾ ഹാജരാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കായി പളനിസാമിക്കും സംഘത്തിനും രാജ്ഭവനിൽനിന്ന് ക്ഷണമെത്തിയത്.