30 എംപിമാർക്കും 2 കേന്ദ്രമന്ത്രിമാർക്കും കൊറോണ സ്ഥിരീകരിച്ചു..!
കഴിഞ്ഞ ദിവസം നടത്തിയ കൊറോണ പരിശോധനയിൽ 5 പേർക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു.
ന്യുഡൽഹി: പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന കൊറോണ പരിശോധനയിൽ 30 എംപിമാർക്കും 2 കേന്ദ്രമന്ത്രിമാർക്കും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും ഇന്നുമായി നടത്തിയ കൊറോണ പരിശോധനയിലാണ് ഇവർക്ക് കൊറോണ സ്ഥിരീകരിച്ചത്.
Also read: സംസ്ഥാനത്ത് 2540 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 2110 പേർ രോഗമുക്തർ
കഴിഞ്ഞ ദിവസം നടത്തിയ കൊറോണ പരിശോധനയിൽ 5 പേർക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രണ്ടു ദിവസങ്ങളായി നടത്തിയ പരിശോധനയിലാണ് കൂടുതൽ എംപിമാർക്ക് കൊറോണ സ്ഥിരീകരിച്ചത്. ഈ മുപ്പതുപേരിൽ 17 പേർ ലോക്സഭ എംപിമാരും ബാക്കിയുള്ളവർ രാജ്യസഭാ എംപിമാരുമാണ്.
Also read: റൂട്ടുകൾ തീരുമാനിച്ചു; ഏഴ് ബുള്ളറ്റ് ട്രയിനുകൾ കൂടി നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്നു..!
രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ ബിജെപി എംപിമാരാണ്. രണ്ട് വൈഎസ്ആർഎസ് കോൺഗ്രസ് എംപിമാരും ഫലം പോസിറ്റീവ് ആയവരിൽ ഉൾപ്പെടുന്നു. കൂടാതെ ഒരു ഡിഎംകെ എംപിയ്ക്കും, ആർഎൽപി എംപിയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ പാർലമെന്റിലെ അറുപതോളം ജീവനക്കാർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.