റൂട്ടുകൾ തീരുമാനിച്ചു; ഏഴ് ബുള്ളറ്റ് ട്രയിനുകൾ കൂടി നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്നു..!

 ഈ പദ്ധതി പത്തുലക്ഷം കോടി ചിലവാക്കിയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത്.   

Last Updated : Sep 14, 2020, 05:44 PM IST
    • ഈ പദ്ധതി പത്തുലക്ഷം കോടി ചിലവാക്കിയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത്.
    • ഡൽഹി-വാരണാസി, ഡൽഹി-അഹമ്മദാബാദ്, മുംബൈ-നാഗ്പൂർ, ചെന്നൈ-മൈസൂർ, ഡൽഹി-അമൃത്സർ, വാരണാസി-ഹൗറ, മുംബൈ-ഹൈദരാബാദ് എന്നീ റൂട്ടുകളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
റൂട്ടുകൾ തീരുമാനിച്ചു; ഏഴ് ബുള്ളറ്റ് ട്രയിനുകൾ കൂടി നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്നു..!

ന്യുഡൽഹി:  ഏഴ് ബുള്ളറ്റ് ട്രയിനുകൾ കൂടി നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് റൂട്ടുകളേയും കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുണ്ട്. 

നാഷണൽ  ഹൈ സ്പീഡ് റെയിൽ കോർപ്പറേഷനോടാണ് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്.  ഈ പദ്ധതി പത്തുലക്ഷം കോടി ചിലവാക്കിയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത്.  ഡൽഹി-വാരണാസി, ഡൽഹി-അഹമ്മദാബാദ്, മുംബൈ-നാഗ്പൂർ, ചെന്നൈ-മൈസൂർ, ഡൽഹി-അമൃത്സർ, വാരണാസി-ഹൗറ,  മുംബൈ-ഹൈദരാബാദ് എന്നീ റൂട്ടുകളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.  

Also read: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധ മാർച്ചുകളിൽ വ്യാപക സംഘർഷം..!

ബുള്ളറ്റ് ട്രയിനിന്റെ ആദ്യഘട്ടം പ്രധാനമന്ത്രിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.  ആദ്യഘട്ട ബുള്ളറ്റ് ട്രെയിൻ പദ്ധതി തയ്യാറാക്കുന്നത് ഇന്ത്യൻ റെയിൽവേയും ജപ്പാനിലെ ഷിങ്കാൻസെൻ ടെക്നോളജിയും സംയുക്തമായാണ്.  മുമായി മുതൽ അഹമ്മദാബാദ് വരെ നീളുന്ന ബുള്ളറ്റ് ട്രെയിൻ ഭാരതത്തിലെ ആദ്യ അതിവേഗ തീവണ്ടിയാണ്.   

Trending News