ന്യൂഡല്‍ഹി: കൊറോണ വൈറസ് ചൈനയില്‍ പിടിവിടുകയും ഇപ്പോള്‍ ഇന്ത്യയില്‍ പിടിമുറുക്കുകയുമായുള്ള പശ്ചാത്തലത്തില്‍ ഇന്ന് ഇന്ത്യയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചു കവിഞ്ഞു. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പൗരനായ ആന്‍ഡ്രി കാര്‍ളിയാണ് ഇന്ന് കൊറോണ രോഗബാധമൂലം മരണമടഞ്ഞത്. ജയ്പൂരിലെ ഫോര്‍ട്ടിസ് ആസുപതിയിലായിരുന്നു ഇയാള്‍ ചികിത്സ നേടിയിരുന്നത്. 


Also read: കുര്‍ബാന, പങ്കെടുത്തത് 400ലധികം പേര്‍; വൈദീകര്‍ക്കെതിരെ കേസ്!


ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ഇദ്ദേഹം രോഗമുക്തനായിരുന്നുവെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനിടയില്‍ ഉത്തര്‍പ്രദേശിലും രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.


Also read: Corona: കാസര്‍ഗോഡ്‌, മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍


ഇപ്പോഴത്തെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം 200 കവിഞ്ഞു. ഇതില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 23 പേര്‍ കൊറോണ വൈറസ് ബാധിതരാണ്. മരിച്ച അഞ്ചുപേരില്‍ നാലുപേര്‍ ഇന്ത്യാക്കാരാണ്. 


കൊറോണ വൈറസ് ബാധയില്‍ ലോകത്താകമാനം മരിച്ചവരുടെ എണ്ണം പതിനായിരം കടന്നുവെന്നാണ് റിപ്പോര്‍ട്ട്.