ന്യൂഡെല്‍ഹി:ലോക്ക് സൗണിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് സഹായം നൽകണമെന്ന് ആവശ്യപെട്ട് 
കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികളെ 
സഹായിക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപെട്ടു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 
പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ഡെൽഹിയിൽനിന്ന് തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് മടങ്ങുകയാണ്. 
മിക്കവാറും ഉത്തരേന്ത്യൻ നഗരങ്ങളിലൊക്കെ ഈ അവസ്ഥയാണ്.
 
ഉത്തർപ്രദേശ് ഇവർക്കായി വാഹന സൗകര്യം ഉൾപ്പെടെ ഏർപെടുത്തിയിരുന്നെങ്കിലും 
ഇപ്പോൾ നിൽക്കുന്ന സ്ഥലങ്ങളിൽ തന്നെ തങ്ങണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. 
ആരും ഡെൽഹി വിട്ട് പോകേണ്ട കാര്യമില്ലെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും വ്യക്തമാക്കി. 
ദിവസക്കൂലിക്കാർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകുമെന്ന് കെജരിവാൾ അറിയിച്ചു. 
നൂറ് കണക്കിന് പേരാണ് ഡെൽഹിയിൽ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്. ആർ. എസ്.എസ്, 
സേവാഭാരതി തുടങ്ങിയ സംഘടനകളും ഇവർക്ക് ഭക്ഷണ വിതരണവുമായി രംഗത്തുണ്ട്. 



അതിനിടെ ഗുജറാത്ത് - മഹാരാഷ്ട്ര അതിർത്തിയിൽ ഗ്രാമങ്ങളിലേക്ക് മടങ്ങുകയായിരുന്ന 
തൊഴിലാളികൾക്കിടയിലേക്ക് ചരക്ക് ലോറി പാഞ്ഞ് കയറി നാല് പേർ മരിക്കുകയും ചെയ്തു. 
എല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഈ സാഹചര്യത്തെ ഗൗരവമായാണ് കാണുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. 
ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പ് വരുത്തണമെന്ന് 
സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.