India COVID Update : രാജ്യത്ത് 7,145 പേർക്ക് കൂടി കോവിഡ് രോഗബാധ; 289 മരണങ്ങൾ കൂടി
രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,77,158 ആണ്.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,145 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 7,447 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറുകളിൽ 289 പേർ മരണപ്പെടുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,77,158 ആണ്. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 84,565. രാജ്യത്തെ ആകെ രോഗബാധിതരിൽ 0.24 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ALSO READ: Omicron In UP: ഉത്തർപ്രദേശിൽ 2 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറുകളിൽ 8,706 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതോട് കൂടി രാജ്യത്ത് ആകെ രോഗമുഖി നേടിയവരുടെ എണ്ണം 3,41,71,471 ആയി ഉയർന്നു. രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 98.38 ശതമാനമാണ്.
ALSO READ: യുഎഇയിൽ നിന്നെത്തിയ ദമ്പതികൾക്ക് ഒമിക്രോൺ, സംസ്ഥാനത്ത് രോഗികൾ 7 ആയി
അതേസമയം കൊറോണയുടെ പുതിയ വകഭേദമായ ഒമിക്‌റോണിന്റെ കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. ഇന്ന് ഉത്തർപ്രദേശിലും രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. നെഹ്‌റു നഗറിൽ താമസിക്കുന്ന ദമ്പതികളുടെ റിപ്പോർട്ടിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും ഇപ്പോൾ പൂർണ ആരോഗ്യമുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ALSO READ: Omicron India Update: 10 പേര്‍ക്കുകൂടി ഒമിക്രോണ്‍, ഡല്‍ഹിയില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു
ഇന്ത്യയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ 24 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്. അണുബാധയുടെ വ്യാപനം കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത യാത്രകളും ബഹുജന സമ്മേളനങ്ങളും ഒഴിവാക്കാനും വലിയ തോതിൽ പുതുവത്സരം ആഘോഷിക്കരുതെന്നും കേന്ദ്രം ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ആദ്യ കേസ് കർണാടകയിൽ റിപ്പോർട്ട് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 111 ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 40ഉം ഡൽഹിയിൽ 22ഉം ആയി ഉയർന്നു. തെലങ്കാനയിൽ നിന്നും കേരളത്തിൽ നിന്നും രണ്ട് കേസുകൾ കൂടി വന്നതോടെ രോഗബാധിതരുടെ എണ്ണം യഥാക്രമം എട്ടും ഏഴും ആയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...