തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി ഒമിക്രോൺ വകഭേദം (Omicron Variant) സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് (Health Minister Veena George) ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിസംബർ 8ന് യുഎഇയില്‍ നിന്നും എറണാകുളത്തെത്തിയ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 7 ആയി.
ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇയെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സ്വയം നിരീക്ഷണത്തിലായിരുന്ന ഇവർ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി. അതില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജെനോം സീക്വൻസിങ്ങിനായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ചു. അതിൽ ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു.
Also Read: സംസ്ഥാനത്ത് ഇന്ന് 3471 പേർക്ക് കോവിഡ്, ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 32,433 ആയി
ദമ്പതികളിൽ ഭര്‍ത്താവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആറ് പേരും ഭാര്യയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഒരാളുമാണുള്ളത്. ഇവർ വന്ന വിമാനത്തിൽ 54 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇതോടെ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Also Read: Omicron India Update: 10 പേര്‍ക്കുകൂടി ഒമിക്രോണ്‍, ഡല്‍ഹിയില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 100 കടന്നു. പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേര്‍ക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...