Omicron In UP: ഉത്തർപ്രദേശിൽ 2 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

Omicron In UP: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്‌റോണിന്റെ കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. ഇപ്പോഴിതാ ഉത്തർപ്രദേശിലും ഒമൈക്രോൺ സ്ഥിരീകരിച്ചിരിക്കുകയാണ്. 

Written by - Ajitha Kumari | Last Updated : Dec 18, 2021, 07:14 AM IST
  • ഒമിക്രോൺ ദമ്പതികളിൽ സ്ഥിരീകരിച്ചു
  • നിലവിൽ പൂർണ ആരോഗ്യമുള്ളവരാണ് ഇവർ
  • ഇവർ മുംബൈയിൽ നിന്ന് ജയ്പൂർവഴിയാണ് ഗാസിയാബാദിലെത്തിയത്
Omicron In UP: ഉത്തർപ്രദേശിൽ 2 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

ഗാസിയാബാദ്: Omicron In UP: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്‌റോണിന്റെ കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. ഇപ്പോഴിതാ ഉത്തർപ്രദേശിലും ഒമൈക്രോൺ സ്ഥിരീകരിച്ചിരിക്കുകയാണ്. 

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 2 ഒമിക്രോൺ കേസുകൾ (Omicron Case) സ്ഥിരീകരിച്ചിട്ടുണ്ട്. നെഹ്‌റു നഗറിൽ താമസിക്കുന്ന ദമ്പതികളുടെ റിപ്പോർട്ടിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും ഇപ്പോൾ പൂർണ ആരോഗ്യമുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. 

Also Read: യുഎഇയിൽ നിന്നെത്തിയ ദമ്പതികൾക്ക് ഒമിക്രോൺ, സംസ്ഥാനത്ത് രോ​ഗികൾ 7 ആയി

നെഹ്‌റു നഗറിലെ താമസക്കാരായ ഈ ദമ്പതികൾ ഡിസംബർ 3 ന് മുംബൈയിൽ നിന്ന് മടങ്ങിയെത്തിത്തുകയും ഇവർക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.  മുംബൈയിൽ നിന്നും ജയ്പൂർ വഴിയാണ് ഗാസിയാബാദിലേക്ക് മടങ്ങിയത്. കടുത്ത ചുമ കാരണം സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോഴാണ് ഇവർക്ക് കൊറോണ (Covid19) സ്ഥിരീകരിച്ചത്. 

രണ്ടിന്റെയും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി ആരോഗ്യവകുപ്പ് സംഘം അയച്ചിരുന്നു ഇതിന്റെ റിപ്പോർട്ട് വന്നപ്പോഴാണ് ഇവർക്ക് Omicron സ്ഥിരീകരിച്ചത്. എന്നാൽ ഡിസംബർ 15ന് ഇരുവരുടെയും രണ്ടാമത്തെ കൊറോണ റിപ്പോർട്ട് നെഗറ്റീവ് ആ ചെയ്തിട്ടുണ്ട്.

Also Read: Omicron India Update: 10 പേര്‍ക്കുകൂടി ഒമിക്രോണ്‍, ഡല്‍ഹിയില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു

രാജ്യത്ത് ഒരു ദിവസം ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ (Highest number of Omicron cases in a single day in the country)

ഇന്ത്യയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ 24 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്.  അണുബാധയുടെ വ്യാപനം കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത യാത്രകളും ബഹുജന സമ്മേളനങ്ങളും ഒഴിവാക്കാനും വലിയ തോതിൽ പുതുവത്സരം ആഘോഷിക്കരുതെന്നും കേന്ദ്രം ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ആദ്യ കേസ് കർണാടകയിൽ റിപ്പോർട്ട് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 111 ആയിട്ടുണ്ട്.  മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 40ഉം ഡൽഹിയിൽ 22ഉം ആയി ഉയർന്നു. തെലങ്കാനയിൽ നിന്നും കേരളത്തിൽ നിന്നും രണ്ട് കേസുകൾ കൂടി വന്നതോടെ രോഗബാധിതരുടെ എണ്ണം യഥാക്രമം എട്ടും ഏഴും ആയിട്ടുണ്ട്.  

Also Read: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം ലോകാരോഗ്യ രംഗത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് ജി7 രാജ്യങ്ങൾ

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകളുള്ളത് (Maharashtra has the highest number of Omicron cases)

കഴിഞ്ഞ 20 ദിവസമായി ദിവസേനയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 10,000-ത്തിൽ താഴെയാണെങ്കിലും മറ്റ് രാജ്യങ്ങളിൽ ഒമിക്രോൺ വർധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഒമിക്രോൺ ലോകത്ത് അതിവേഗം പടരുന്നു (Omicron spreading rapidly in the world)

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറയുന്നത് യൂറോപ്പിലും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഒമിക്രോൺ അതിവേഗം വ്യാപിക്കുന്നതിനാൽ അനാവശ്യ യാത്രകളും ബഹുജന സമ്മേളനങ്ങളും ഒഴിവാക്കുകയും ആഘോഷങ്ങൾ കുറയ്ക്കുകയും വേണം എന്നാണ്. 

Also Read: Horoscope December 18, 2021: തുലാം, കന്നി രാശിക്കാർക്ക് ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരും, കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം 

മാത്രമല്ല അഞ്ച് ശതമാനത്തിൽ കൂടുതൽ കൊവിഡ് അണുബാധയുള്ള ജില്ലകളിൽ കുറഞ്ഞത് രണ്ടാഴ്ചത്തേക്ക് അത് അഞ്ച് ശതമാനത്തിൽ താഴെയാകുന്നതുവരെ പ്രതിരോധ നടപടികൾ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Omicron ഡെൽറ്റയെ മറികടക്കും (Omicron will overtake Delta)

കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഉള്ളിടത്ത് ഒമിക്രോൺ അണുബാധ ഡെൽറ്റ വകഭേദത്തെ മറികടക്കുമെന്ന ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) ഉദ്ധരിച്ചുകൊണ്ട് അഗർവാൾ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിനെ ഉദ്ധരിച്ച് അഗർവാൾ പറഞ്ഞു, “മുമ്പത്തെ ഒരു വകഭേദത്തിലും നമ്മൾ കണ്ടിട്ടില്ലാത്ത നിരക്കിലാണ് ഒമിക്രോൺ വ്യാപിക്കുന്നത്.” ആളുകൾ ഒമിക്രോണിനെ വളരെ സൗമ്യമായി കാണുന്നതിൽ ആശങ്കയുണ്ടെന്നും അഗർവാൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News