Rakesh Tikait: കർണാലിലെ പോലീസ് നടപടി, രാജ്യം `സർക്കാർ താലിബാൻ` കൈവശപ്പെടുത്തിയെന്ന് രാകേഷ് ടികായത്ത്
കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിൽ പ്രതികരിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്.
ന്യൂഡൽഹി: രാജ്യം 'സർക്കാരി താലിബാന്റെ' (Sarkari Taliban) കൈകളിലെന്ന് ഭാരതീയ കിസാൻ യൂണിയൻ (Bharatiya Kisan Union) നേതാവ് രാകേഷ് ടികായത്ത് (Rakesh Tikait). രാജ്യത്തെ കർഷകരുടെ ശിരസ് തകർക്കാൻ ഇവർ നേതൃത്വം കൊടുക്കുകയാണെന്നും ടികായത്ത് വിമർശിച്ചു. കർണാലിൽ (Karnal) കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് (Haryana Police) നടത്തിയ ലാത്തി ചാര്‍ജിന്റെ പശ്ചാത്തലത്തിലാണ് ടികായത്ത് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
"നമ്മുടെ രാജ്യത്തെ സർക്കാരി താലിബാൻ കൈവശപ്പെടുത്തിയിരിക്കുന്നു. സർക്കാർ താലിബാന്റെ കമാൻഡർമാർ ഇവിടെയുണ്ട്. അവരെ തിരഞ്ഞു കണ്ടുപിടിക്കണം. അവരിലൊരാളാണ് കർഷകരുടെ ശിരസ് തകർക്കാൻ ഉത്തരവിട്ടത്. പോലീസ് സേനയിലൂടെ അവർ രാജ്യം മുഴുവൻ കീഴടക്കാൻ ആഗ്രഹിക്കുന്നു", വാര്‍ത്താ ഏജന്‍സിയായ എഎൻഐ പങ്കുവച്ച വീഡിയോയിൽ ടികായത്ത് പറയുന്നു.
Also Read: Farmers Protest: ഈ 3 സംസ്ഥാനങ്ങൾ ഒഴികെ കർഷകർ ഇന്ന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും
'പ്രതിഷേധക്കാരുടെ തല തകർക്കൂ' എന്ന് ആഹ്വാനം ചെയ്യുന്ന സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ആയുഷ് സിൻഹയുടെ വിവാദ വീഡിയോയെ ഉദ്ദേശിച്ചായിരുന്നു ടികായത്തിന്റെ പരാമർശം. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ടികായത്ത് ഹരിയാന മുഖ്യമന്ത്രിയെയും വിമർശിച്ചിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ബ്രിട്ടീഷ് ജനറൽ ഡയറിനോട് ഉപമിച്ച് കൊണ്ടായിരുന്നു വിമർശനം.
Also Read: Black Day: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം ആറാം മാസത്തിലേക്ക്
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ശനിയാഴ്ച ബിജെപി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഇതിനെതിരെ കർഷകർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ ലാത്തി ചാര്‍ജിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. മൂന്നുപേരുടെ നില ഗുരുതരമാണ്. സംഘർഷത്തിന് പിന്നാലെ നിരവധി കർഷകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Also Read: Rakesh Tikait പ്രസംഗിക്കവെ സ്റ്റേജ് തകർന്നു വീണു,സംഭവം കർഷകരുടെ മഹാ പഞ്ചായത്തിനിടെ
അതേസമയം സംഭവം ഇന്ത്യയെ നാണം കെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Congress Leader Rahul Gandhi) പറഞ്ഞു. കർഷകരുടെ (Farmers) രക്തം ഒരിക്കൽ കൂടി വീണിരിക്കുന്നു. ലജ്ജയാല്‍ ഇന്ത്യയുടെ (India) തല കുനിയുന്നുവെന്നും രാഹുല്‍ ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...