Rakesh Tikait പ്രസം​ഗിക്കവെ സ്റ്റേജ് തകർന്നു വീണു,സംഭവം കർഷകരുടെ മഹാ പഞ്ചായത്തിനിടെ

ടികായത്ത് പ്രസം​ഗിക്കാനായി വേദിയിലേക്ക് എത്തുമ്പോഴായിരുന്നു സംഭവം.

Written by - Zee Malayalam News Desk | Last Updated : Feb 3, 2021, 06:44 PM IST
  • മറ്റ് കര്‍ഷക നേതാക്കളും വേദിയില്‍ ഉണ്ടായിരുന്നു.രാകേഷ് ടിക്കായത്ത് കര്‍ഷകരോട് സംസാരിക്കാന്‍ തുടങ്ങവെയാണ് വേദി തകര്‍ന്നത്.
  • വേദി തകരുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.
  • ​ദൃശ്യങ്ങളിൽ പ്രസം​ഗം കേൾക്കാനെത്തിയ ആളുകൾ ഭയന്നോടുന്നത് കാണാം.
Rakesh Tikait പ്രസം​ഗിക്കവെ സ്റ്റേജ് തകർന്നു വീണു,സംഭവം കർഷകരുടെ മഹാ പഞ്ചായത്തിനിടെ

ജിന്ദ്: കര്‍ഷകരുടെ മഹാപഞ്ചായത്തിനിടെ നേതാക്കളുൾപ്പടെ ഇരുന്ന സ്റ്റേജ് തകർന്നു വീണു.ഹരിയാനയില്‍ ജിന്ദില്‍ നടന്ന കര്‍ഷകരുടെ മഹാ സമ്മേളനത്തിനിടെയാണ് സംഭവം. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവും കര്‍ഷക പ്രക്ഷോഭത്തിന്റെ നേതൃമുഖവുമായ രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെ തകര്‍ന്ന വേദിയില്‍ നിന്ന് നിലത്ത് വീണു.

മറ്റ് കര്‍ഷക നേതാക്കളും വേദിയില്‍ ഉണ്ടായിരുന്നു.രാകേഷ് ടിക്കായത്ത്(rakesh tikayat) കര്‍ഷകരോട് സംസാരിക്കാന്‍ തുടങ്ങവെയാണ് വേദി തകര്‍ന്നത്. വേദി തകരുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

ALSO READ: Kerala Assembly Elections 2021 : Oommen Chandy അല്ല Rahul Gandhi വന്ന് മത്സരിച്ചാലും Nemom BJP യുടെ ഉരുക്കുകോട്ടയെന്ന് K Surendran

​ദൃശ്യങ്ങളിൽ പ്രസം​ഗം കേൾക്കാനെത്തിയ ആളുകൾ ഭയന്നോടുന്നത് കാണാം. ടികായത്ത് പ്രസം​ഗിക്കാനായി വേദിയിലേക്ക് എത്തുമ്പോഴായിരുന്നു സംഭവം. ഹരിയാനാ(hariyana) ഖാപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ദിവസങ്ങളായി കർഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ദൃശ്യങ്ങൾ കാണാം

Trending News