ലഖ്നൗ: നി​യ​മ​വി​ദ്യാ​ര്‍​ഥി​നി നല്‍കിയ ​ലൈംഗിക പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ബിജെ​പി നേ​താ​വ് സ്വാമി ചിൻമയാനന്ദി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഉത്തര്‍ പ്രദേശ്‌ കോ​ട​തി ത​ള്ളി. യു​പി​യി​ലെ ജി​ല്ലാ കോ​ട​തി​യാ​ണ് ചിൻമയാന​ന്ദ് സ​മ​ര്‍​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ, സ്വാമി ചിൻമയാനന്ദി​​ല്‍​ നി​ന്നും പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി ത​ള്ളി.


അതേസമയം, സ്വാമി ചിൻമയാന​ന്ദ് ആ​ശു​പ​ത്രി വി​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ചിൻമയാന​ന്ദ് ലഖ്നൗ​വി​ലെ എ​സ്ജി​പി​ജി​ഐ ആ​ശു​പ​ത്രിയില്‍നിന്നും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഹൃ​ദ​യ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് സെ​പ്റ്റം​ബ​ര്‍ 23നാ​ണ് ചിൻമയാനന്ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.


എന്നാല്‍, നിയമവിദ്യാര്‍ഥിനിയുടെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ ബിജെപി നേതാവിന് ലഭിക്കുന്നത് എസി മുറിയിലെ താമസവും ചികിത്സയുമടക്കമുള്ള സൗകര്യങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. 


പെൺകുട്ടിയെ പീഡിപ്പിച്ചയാൾ ആശുപത്രിയിൽ എയർകണ്ടീഷൻ ചെയ്ത മുറിയിലാണെന്നും ഇതേസമയം, ഇര ജയിലിലാണെന്നും സി.പി.എം നേതാവ് സുഭാഷിണി അലി പറഞ്ഞു. പെണ്‍കുട്ടിയെ സുഭാഷിനി ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സർക്കാർ ബാബയെ (ചിൻമയാനന്ദ്) സംരക്ഷിക്കുകയും ശക്തനായ ഒരു കുറ്റവാളിയോട് പോരാടുന്ന ഒരു പെൺകുട്ടിയുടെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയുമാണെന്ന് സുഭാഷിണി പറഞ്ഞു.


നി​യ​മ​വി​ദ്യാ​ര്‍​ഥി​നിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കഴിഞ്ഞ സെ​പ്റ്റം​ബ​ര്‍ 20നാ​ണ് ചിൻമയാനന​ന്ദ് അ​റ​സ്റ്റി​ലാ​യ​ത്. തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചിൻമയാനന്ദ് പെണ്‍കുട്ടിയ്ക്കെതിരെയും പരാതി നല്‍കുകയായിരുന്നു. പരാതി അനുസരിച്ച് നി​യ​മ വി​ദ്യാ​ര്‍​ഥി​നി​യെ​യും യു​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യുകയായിരുന്നു.