ന്യൂ​ഡ​ല്‍​ഹി:   കൊറോണ വൈറസിനെ നേരിടാന്‍  പ്രഖ്യപിച്ച Lock down നീട്ടുമോ എന്ന ആശങ്കയിലാണ് രാജ്യം... 


COMMERCIAL BREAK
SCROLL TO CONTINUE READING

21 ദി​വ​സത്തേയ്ക്ക്‌ പ്രഖ്യപിച്ച  Lock down ഏകദേശം അവസാനിക്കാറായി എങ്കിലും രാജ്യത്ത് വൈറസ് ബാധയില്‍ ഇതുവരെ കുറവ് കാണുന്നില്ല എന്നത് വസ്തുതയാണ്. 


Lock down 21 ദി​വ​സം പൂ​ര്‍​ത്തി​യാ​കു​മ്പോള്‍ വിലക്ക്  നീ​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ച്ചു പ​റ​യാ​നാകാതെയാണ്  ഇപ്പോള്‍  കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ദേ​ശീ​യ താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ചി​ത​മാ​യ സ​മ​യ​ത്ത്​ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അഭിപ്രായപ്പെട്ടത്.
 
വൈറസ് വ്യാപനത്തില്‍ ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഓ​രോ മി​നി​റ്റി​ലും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഉ​ന്ന​ത​ത​ല സ​മി​തി​യു​ണ്ട് എന്നും ജാ​വ്​​ദേ​ക്ക​ര്‍ പ​റ​ഞ്ഞു.


അ​തേ​സ​മ​യം, Lock down പി​ന്‍​വ​ലി​ച്ചാ​ലും നി​യ​ന്ത്ര​ണം തു​ട​രേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന​ക​ളാ​ണ്​ പു​റ​ത്തു വ​രു​ന്ന​ത്. Lock down നീട്ടണമെന്ന ആവശ്യ൦ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇതിനോടകം മുന്നോട്ടു വച്ചിരിയ്ക്കുകയാണ്.