Covid 19: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു,24 മണിക്കൂറിനിടെ 2,63,533 പേര്‍ക്ക് മാത്രം കോവിഡ്

എന്നാൽ നിലവിൽ മരണസംഖ്യ കുറയാത്തതാണ് ആശങ്കക്കിടയാക്കുന്നത്.
ന്യൂഡല്‍ഹി: ആശ്വാസം നൽകി രാജ്യത്ത് പ്രതിദിന കോവിഡ് (Covid19) കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക് 2,52,28,996 ആയി ഉയര്‍ന്നു.
രാജ്യത്ത് (India) ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളില്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കണക്കുകളിലാണ് ഇപ്പോള്‍ കുറവ് സംഭവിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ മരണസംഖ്യ കുറയാത്തതാണ് ആശങ്കക്കിടയാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 2,78,719 ആയി ഉയര്‍ന്നു. രോഗം ഭേദമായവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. 4,22,436 പേരാണ് പുതിയതായി രോഗമുക്തരായത്.
ALSO READ:ലോകത്തിന് മാതൃകയായ ഇന്ത്യൻ വാക്സിൻ നയം: മറ്റ് രാജ്യങ്ങൾ ഭയന്ന് മാറി, ഇന്ത്യ ഗവേഷണം ആരംഭിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA