Lucknow: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീ കുറ്റവാളിയെ തൂക്കിലേറ്റുന്നത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ഒരു കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്‍റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഷബ്‌നം (Shabnam). 2008 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാമുകനായ സലിമിനൊപ്പം ചേര്‍ന്ന് മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും മരുമകനെയുമാണ് മഴു ഉപയോഗിച്ച് ഷബ്‌നം വെട്ടിക്കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ (Uttar Pradesh) അംരോഹയില്‍ ഭവന്‍ഖേദിയെന്ന ഗ്രാമത്തിലാണ് 2008 ഏപ്രില്‍ 14ന് രാത്രിയിലാണ് കേസിനാസ്പദമായ ക്രൂര കൊലപാതകങ്ങള്‍ നടന്നത്.
രണ്ടു വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം അംരോഹ കോടതി 2010 ജൂലൈയിലാണ് ഷബ്‌നത്തിനും സലീമിനും വധശിക്ഷ വിധിച്ചത്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് വധശിക്ഷ നടപ്പാക്കുക. 150 വര്‍ഷം മുന്‍പാണ് മഥുരയില്‍ വനിതകളുടെ വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനം നിര്‍മ്മിക്കപ്പെട്ടത്. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് ഇതിനോടകം രണ്ടുതവണ നടപടിക്രമങ്ങള്‍ പരിശോധിച്ചതായാണ് റിപ്പോര്‍ട്ട്.
Also read: Bihar: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രധാന അധ്യാപകന് വധശിക്ഷ
വധശിക്ഷ നടപ്പാക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല എങ്കിലും ഷബ്‌നത്തിന്‍റെ മരണ വാറണ്ട് പുറപ്പെടുവിച്ചു കഴിഞ്ഞു. കേസില്‍ ഷബ്‌നത്തിന്‍റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് ദയാഹര്‍ജി രാഷ്‌ട്രപതി നിരസിക്കുകയും ചെയ്തിരുന്നു.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് ഒരു സ്ത്രീ കുറ്റവാളിയെ തൂക്കിലേറ്റുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...